കോടതി വിധിയായതിനാൽ 10.10 ലക്ഷം രൂപ സ്വീകരിക്കുമെന്നും അത് താൻ സ്വന്തമായി എടുക്കില്ലെന്നുമാണ് ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. “ആ തുക സമൂഹത്തിന് പ്രയോജനകരമായ രീതിയിൽ വിനിയോഗിക്കും.” ഉമ്മൻ ചാണ്ടി ചോദ്യത്തിന് മറുപടിയായി പറഞ്ഞു. നേരത്തെ വിധിച്ച ഒരു ലക്ഷം രൂപ ലഭിച്ചില്ലല്ലോ എന്ന ചോദ്യത്തിന് പകുതി തുക കെട്ടിവെച്ചിട്ടാണ് അപ്പീലിന് പോയതെന്നാണ് മനസിലാക്കുന്നതെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.
Also Read :
സ്വന്തം താൽപ്പര്യം അനുസരിച്ച് കേസിന് പോയതല്ല, ആരോപണം നിഷേധിച്ചപ്പോൾ അതൊക്കെ എല്ലാവരും നിഷേധിക്കും, എന്നാൽ പിന്നെ നിയമ നടപടിയ്ക്ക് പോകാത്തത് എന്താണെന്ന ചോദ്യം വന്നു. അങ്ങനെ വന്നപ്പോഴാണ് നിയമ നടപടിയ്ക്ക് പോയതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ആരോപണങ്ങൾ മാനസികമായി വേദനിപ്പിച്ചു. അപ്പോഴും സത്യം ജയിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് ബോധ്യപ്പെട്ടിട്ടുള്ള കാര്യമാണത്. അതുകൊണ്ട് എന്ത് വന്നാലും അതൊക്കെ ഇന്നത്തേയ്ക്കേ ഉള്ളൂ, നാളേയ്ക്ക് മാറുമെന്ന പൂർണ്ണ വിശ്വാസമുണ്ടെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2013 ജൂലൈ ആറിനു ഒരു ചാനൽ അഭിമുഖത്തിലാണ് അന്നു പ്രതിപക്ഷനേതാവായിരുന്ന വിഎസ് ആരോപണങ്ങൾ ഉന്നയിച്ചത്. സരിത നായരുടെ മറവിൽ ഉമ്മൻ ചാണ്ടി സോളർ കമ്പനി രൂപീകരിച്ചെന്നും മൂന്നരക്കോടി ജനങ്ങളെ പറ്റിച്ചെന്നുമായിരുന്നു ആരോപണം. പരാമർശത്തിന് പിന്നാലെ 2014 ലായിരുന്നു ഉമ്മന്‍ ചാണ്ടി വിഎസിനെതിരെ കേസ് നല്‍കിയത്. പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച വക്കീല്‍ നോട്ടീസില്‍ ഒരു കോടി രൂപയായിരുന്നു നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. കേസ് കോടതിയില്‍ ഫയല്‍ ചെയ്തപ്പോള്‍ 10.10 ലക്ഷം രൂപയായി.
Also Read:
അതേസമയം ലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കാനുള്ള ഇപ്പോഴത്തെ സർക്കാരിന്റെ നീക്കം നിർഭാഗ്യകരമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. നീക്കം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ചോദ്യത്തോട് പ്രതികരിക്കവെ പറഞ്ഞു.