കൊച്ചി > നടിയെ ആക്രമിച്ച കേസില്‍ സാക്ഷിവിസ്താരത്തിന് 10 ദിവസം കൂടി അനുവദിച്ച് ഹൈക്കോടതി ഉത്തരവ്. പ്രോസിക്യൂഷന്റെ അപേക്ഷയിലാണ് കോടതിയുടെ നടപടി. പുതിയ സാക്ഷികളുടെ വിസ്താരം പത്ത് ദിവസത്തിനകം പൂർത്തിയാക്കണമെന്നായിരുന്നു കോടതിയുടെ നിർദേശം. ജനുവരി 22നാണ് വിചാരണക്കോടതിയിൽ സാക്ഷിവിസ്താരം ആരംഭിച്ചത്. എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന് കോടതിയെ സമീപിച്ചത്.
സാക്ഷികളിൽ ചിലർ മറ്റ് സംസ്ഥാനങ്ങളിലാണെന്നും ഒരാൾ കോവിഡ് ബാധിച്ച് ചികിത്സയിലാണെന്നും സർക്കാർ ഹർജിയിൽ ചൂണ്ടികാട്ടി. തുടർന്ന് സാക്ഷിവിസ്താരത്തിനായി ജനുവരി 27 മുതൽ പത്ത് ദിവസം കോടതി കൂടുതൽ അനുവദിക്കുകയായിരുന്നു.