പാലക്കാട്: ലോകായുക്തയിൽ സർക്കാർ കൊണ്ടുവരുന്ന ഭേദഗതിക്കെതിരെ ശക്തമായ വിമർശനവുമായി പി.കെ.കുഞ്ഞാലിക്കുട്ടി. ഇതിനെതിരെ പ്രതിപക്ഷം ഒന്നടങ്കം ശക്തമായി പ്രതികരിക്കും. ലോകായുക്ത ഓർഡിനൻസ് ഗവർണർ ഒപ്പിടരുത്. ലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കുന്നത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകായുക്തയുടെ പ്രസക്തി തീരെയില്ലാതാക്കുന്ന നടപടിയാണിതെന്ന് കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. കേരളത്തിൽ വർഷങ്ങളായി മാറി മാറി വരുന്ന സർക്കാരുകളൊന്നും ചിന്തിക്കാത്ത തരത്തിലാണ് ഈ സർക്കാർ ചിന്തിക്കുന്നത്. സൗകര്യത്തിന് വേണ്ടി ലോകായുക്തയുടെ അധികാരം എടുത്തുകളയുന്നത് അംഗീകരിക്കാനാകില്ല. പ്രതിപക്ഷം ഇതിനെതിരെ ശക്തമായി പ്രതികരിക്കും. ഇതിന്റെ ഭാഗമായുള്ള പ്രക്ഷോഭ പരിപാടികളെ കുറിച്ച് പ്രതിപക്ഷം ചർച്ച ചെയ്യുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Content Highlights:lokayukta amendment is reprehensible will react strongly says pk kunjalikutty