തിരുവനന്തപുരം
കോവിഡ് മൂന്നാംതരംഗം സമൂഹത്തിനു മേല്‍ ഏൽപ്പിക്കുന്ന മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ “ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്’ പരിപാടി ശക്തിപ്പെടുത്തുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ 957 മാനസികാരോഗ്യ പ്രവർത്തകരെ സജ്ജമാക്കി.
ആശുപത്രിയിലും വീട്ടിലും നീരിക്ഷണത്തിൽ കഴിഞ്ഞ 75.64 ലക്ഷം പേർക്ക് ഇതുവരെ മാനസികാരോഗ്യ പരിചരണം നൽകി. കോവിഡ് പ്രതിരോധ രംഗത്തുള്ള 64,194 പേർക്കും 74,087 ഭിന്നശേഷി കുട്ടികൾക്കും, മനോരോഗ ചികിത്സയിലുള്ള 31,520 പേർക്കും സേവനം ലഭ്യമാക്കി. 1,12,347 കുട്ടികൾക്ക് കൗൺസലിങ്ങും ലഭ്യമാക്കി. ദിശ ഹെൽപ് ലൈൻ 104, 1056, 0471 2552056 എന്നീ നമ്പറുകളിൽ 24 മണിക്കൂറും സേവനം ലഭ്യമാണെന്ന് മന്ത്രി പറഞ്ഞു.