ലണ്ടന്‍
വിചാരണയ്ക്കായി അമേരിക്കയ്ക്ക് കൈമാറാനുള്ള നീക്കം ബ്രിട്ടീഷ് സുപ്രീംകോടതിയില്‍ ചോദ്യംചെയ്യാനുള്ള അവകാശം നിയമപോരാട്ടത്തിലൂടെ സ്വന്തമാക്കി വികി ലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ്. അമേരിക്കന്‍ നീക്കത്തിനെതിരെ സുപ്രീം കോടതിയിലുള്ള അപ്പീലിന് ലണ്ടന്‍ ഹൈക്കോടതി അനുമതി നല്കി.
ആത്മഹത്യാപ്രവണതയുള്ള അസാന്‍ജിനെ യുഎസിന് കൈമാറാന്‍ കഴിയില്ലെന്ന് നേരത്തെ കീഴ്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ തീരുമാനം സുപ്രീം കോടതി എടുക്കട്ടെ എന്ന നിലപാടാണ് ഹൈക്കോടതിക്ക്.
ചാരവൃത്തി ആരോപിച്ച് 17 കേസും കംപ്യൂട്ടര്‍ ദുരുപയോഗത്തിന് ഒരു കേസുമാണ് അസാന്‍ജിനെതിരെ യുഎസിലുള്ളത്.