ന്യൂഡല്ഹി > നടിയെ ആക്രമിച്ച കേസിലെ വിചാരണയ്ക്ക് കൂടുതൽ സമയം അനുവദിക്കണമെന്ന സംസ്ഥാന സര്ക്കാരിന്റെ ആവശ്യം സുപ്രീംകോടതി നിരാകരിച്ചു. കേസിൽ പുതിയ വെളിപ്പെടുത്തലുണ്ടായ പശ്ചാത്തലത്തിൽ തുടരന്വേഷണത്തിന് അനുമതി നൽകണമെന്നും വിചാരണ നീട്ടണമെന്നുമായിരുന്നു സർക്കാരിന്റെ ആവശ്യം. എന്നാൽ ഇക്കാര്യത്തില് വിചാരണക്കോടതി തീരുമാനമെടുക്കട്ടെയെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
വിചാരണ പൂർത്തിയാക്കാൻ 6 മാസം കൂടി അനുവദിക്കണമെന്നാണ് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ ജയദീപ് ഗുപ്ത ആവശ്യപ്പെട്ടത്. എന്നാൽ ദിലീപ് ഈ ആവശ്യത്തെ എതിർത്തു. വിചാരണ നീട്ടികൊണ്ട് പോകനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ദിലീപിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി പറഞ്ഞു. തുടർന്ന് സർക്കാരിന്റെ അപേക്ഷയിൽ വിചാരണ നീട്ടാനാവില്ലെന്നും വിചാരണക്കോടതി ജഡ്ജി ആവശ്യപ്പെട്ടാൽ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.