Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഐസിയുകളും വെന്റിലേറ്ററുകളും നിറഞ്ഞുയെന്നത് തെറ്റായ വാര്‍ത്ത; ആശുപത്രികള്‍ സുസജ്ജം: മന്ത്രി

by News Desk
January 24, 2022
in KERALA
0
ഐസിയുകളും-വെന്റിലേറ്ററുകളും-നിറഞ്ഞുയെന്നത്-തെറ്റായ-വാര്‍ത്ത;-ആശുപത്രികള്‍-സുസജ്ജം:-മന്ത്രി
0
SHARES
17
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം > സംസ്ഥാനത്ത് മെഡിക്കല് കോളേജുകള് ഉള്പ്പെടെയുള്ള ആശുപത്രികളില് ഐസിയു, വെന്റിലേറ്റര് നിറഞ്ഞു എന്ന തരത്തിലുള്ള വാര്ത്തകള് തെറ്റാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജ് പറഞ്ഞു. ഒരുവിധ ആശങ്കയോ ഭയമോ വേണ്ട. സംസ്ഥാനത്തെ ആശപത്രികള് സുസജ്ജമാണ്. വളരെ കൃത്യമായി സര്ക്കാര് മുന്നൊരുക്കങ്ങള് നടത്തിയിട്ടുണ്ട്. ആശുപത്രി കിടക്കകള്, ഐസിയുകള്, വെന്റിലേറ്ററുകള് ഓക്സിജന് കിടക്കകള് എന്നിവയെല്ലാം വലിയ രീതിയില് വര്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയില് ശരാശരി 1,95,258 കേസുകള് ചികിത്സയിലുണ്ടായിരുന്നതില് 0.7 ശതമാനം പേര്ക്ക് മാത്രമാണ് ഓക്സിജന് കിടക്കകളും 0.4 ശതമാനം പേര്ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. അതിനാല് തന്നെ പകര്ച്ചവ്യാധി സമയത്ത് ജനങ്ങളില് ആശങ്കയുളവാക്കുന്ന വാര്ത്തകള് ഒഴിവാക്കേണ്ടതാണെന്ന് മന്ത്രി വ്യക്തമാക്കി. മാധ്യമ പ്രവര്ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.

സര്ക്കാര് ആശുപത്രികളില് ആകെ 3107 ഐസിയു ഉള്ളതില് 43.3% മാത്രമാണ് കോവിഡ്, നോണ് കോവിഡ് രോഗികളുള്ളത്. വെന്റിലേറ്ററില് ആകെ 13.1% മാത്രമാണ് കോവിഡ്, നോണ് കോവിഡ് രോഗികളുള്ളത്. തിരുവനന്തപുരം മെഡിക്കല് കോളേജില് 206 ഐസിയുകളാണുള്ളത്. ഇപ്പോള് തിരുവനന്തപുരത്ത് 40 ഐസിയു കിടക്കകളാണ് കോവിഡിനായി മാറ്റിവച്ചിട്ടുള്ളത്. എന്നാല് ഇവിടെ 20 കോവിഡ് രോഗികള് മാത്രമേ ഐസിയുവിലുള്ളൂ. രോഗികള് കൂടുകയാണെങ്കില് നോണ് കോവിഡ് ഐസിയു ഇതിലേക്ക് മാറ്റുന്നതാണ്. അതിനാല് തന്നെ പ്രചരിക്കുന്ന വാര്ത്ത തെറ്റാണ്.

തിരുവനന്തപുരം 206, എസ്എടി ആശുപത്രി 31, കൊല്ലം 68, ആലപ്പുഴ 150, കോട്ടയം 237, ഇടുക്കി 50, എറണാകുളം 54, തൃശൂര് 120, മഞ്ചേരി 80, കോഴിക്കോട് 256, കണ്ണൂര് 165 എന്നിങ്ങനെയാണ് വിവിധ മെഡിക്കല് കോളേജുകളില് ഐസിയു കിടക്കകളുള്ളത്. തിരുവനന്തപുരം 20, എസ്എടി ആശുപത്രി 1, കൊല്ലം 15, ആലപ്പുഴ 11, കോട്ടയം 20, ഇടുക്കി 13, എറണാകുളം 10, തൃശൂര് 7, മഞ്ചേരി 53, കോഴിക്കോട് 14, കണ്ണൂര് 24 എന്നിങ്ങനെ മാത്രമാണ് കോവിഡ് രോഗികളുള്ളത്.

വെന്റിലേറ്ററുകള് ഉപയോഗിക്കുന്ന രോഗികളുടെ എണ്ണവും വളരെ കുറവാണ്. തിരുവനന്തപുരത്ത് കോവിഡ് രോഗികള്ക്കായി മാറ്റിവച്ച ആകെയുള്ള 40 വെന്റിലേറ്ററുകളില് 2 എണ്ണത്തില് മാത്രമാണ് രോഗികളുള്ളത്. കോഴിക്കോട് കോവിഡ് രോഗികള്ക്കായി മാറ്റിവച്ച 52 വെന്റിലേറ്ററുകളില് 4 രോഗികള് മാത്രമാണുള്ളത്. ഇത്രയേറെ സംവിധാനങ്ങള് ഉള്ള സമയത്ത് തെറ്റായ വാര്ത്ത നല്കരുത്. കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് ഒഴിഞ്ഞുകിടക്കുന്ന നോണ് കോവിഡ് ഐസിയു, വെന്റിലേറ്ററുകള് ഉപയോഗിക്കുന്നതാണ്.

ആരോഗ്യ പ്രവര്ത്തകര്ക്ക് കോവിഡ് പടരാതിരിക്കാന് പ്രത്യേക നിര്ദേശം നല്കിയിട്ടുണ്ട്. ആശുപത്രികള് കോവിഡിന്റെ ഉറവിടമാകാന് പാടില്ല. സുരക്ഷാമാര്ഗങ്ങള് കൃത്യമായി പാലിക്കണം. കൂടുതല് ആരോഗ്യ പ്രവര്ത്തകരെ നിയമിക്കാനുള നടപടികള് സ്വീകരിക്കുന്നുണ്ട്. 18 വയസിന് മുകളിലുള്ള 100 ശതമാനം പേര്ക്ക് ഒരു ഡോസ് വാക്സിനും 83 ശതമാനം പേര്ക്ക് രണ്ട് ഡോസ് വാക്സിനും നല്കി. അതിനാല് തന്നെ മഹാ ഭൂരിപക്ഷം പേര്ക്കും രോഗ പ്രതിരോധ ശേഷി കൈവന്നിട്ടുണ്ട്. വാക്സിനെടുത്തവര്ക്ക് രോഗം വന്നാലും തീവ്രമാകാനുള്ള സാധ്യത കുറവാണ്. പ്രായമായവര്ക്കും മറ്റനുബന്ധ രോഗമുള്ളവര്ക്കും പ്രതിരോധ ശേഷി കുറഞ്ഞവര്ക്കും വാക്സിനെടുത്താലും രോഗം ബാധിച്ചാല് ഗുരുതരമാകാന് സാധ്യതയുണ്ട്. അതിനാല് തന്നെ അവര്ക്ക് കരുതല് നല്കുന്ന പ്രവര്ത്തനങ്ങളാണ് സംസ്ഥാനം ആവിഷ്ക്കരിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Previous Post

സഞ്ജിത് കൊലപാതകം: മുഖ്യസൂത്രധാരൻ മുഹമ്മദ്‌ ഹാറൂൺ പിടിയിൽ; ഇതുവരെ പിടിയിലായത്‌ 10 പേർ

Next Post

നടിയെ ആക്രമിച്ച കേസ്: സര്‍ക്കാരിന്റെ ആവശ്യത്തില്‍ വിചാരണ നീട്ടാനാവില്ലെന്ന് സുപ്രീംകോടതി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
നടിയെ-ആക്രമിച്ച-കേസ്:-സര്‍ക്കാരിന്റെ-ആവശ്യത്തില്‍-വിചാരണ-നീട്ടാനാവില്ലെന്ന്-സുപ്രീംകോടതി

നടിയെ ആക്രമിച്ച കേസ്: സര്‍ക്കാരിന്റെ ആവശ്യത്തില്‍ വിചാരണ നീട്ടാനാവില്ലെന്ന് സുപ്രീംകോടതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.