പാലക്കാട്> പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് 9.1 കിലോ കഞ്ചാവ് പിടികൂടി. ഞായർ രാവിലെ എത്തിയ ധൻബാദ് ആലപ്പുഴ എക്സ്പ്രസിലെ ജനറൽ കംപാർട്ട്മെന്റിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. രണ്ട് ബാഗുകളിലായി സീറ്റിനടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജിൻസ് ബ്രാഞ്ചും പാലക്കാട് എക്സ്സൈസ് റേഞ്ചും ചേർന്നായിരുന്നു പരിശോധന.
ജനുവരിയിൽ മാത്രം ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ 50 കിലോയോളം കഞ്ചാവ് പിടിച്ചെടുക്കുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആർപിഎഫ് എസ്ഐ എ പി ദീപക്, എക്സ്സൈസ് റേഞ്ച് ഇൻസ്പെക്ടർ ശ്രീനിവാസൻ, ആർപിഎഫ് എഎസ്ഐമാരായ കെ സജു, സജി ആഗസ്റ്റിൻ, കോൺസ്റ്റബിൾ വി സവിൻ, എക്സ്സൈസ് പ്രിവന്റീവ് ഓഫീസർ ഷാജു, സിവിൽ എക്സ്സൈസ് ഓഫീസർമാരായ നൗഫൽ, വിനീത്, സാനി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.