Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഇപ്പോള്‍ ടി പി ആര്‍ നോക്കേണ്ടെന്ന് പറയുന്നത് ഇരട്ടത്താപ്പ്; രമേശ് ചെന്നിത്തല

by News Desk
January 23, 2022
in KERALA
0
ഇപ്പോള്‍-ടി-പി-ആര്‍-നോക്കേണ്ടെന്ന്-പറയുന്നത്-ഇരട്ടത്താപ്പ്;-രമേശ്-ചെന്നിത്തല
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: കാര്യങ്ങൾ കൈവിട്ട് പോയപ്പോൾ ടി പി ആർ നോക്കേണ്ടെന്ന് ആരോഗ്യമന്ത്രി പറയുന്നത് ഇരട്ടത്താപ്പാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ടി പി ആർ അശാസ്ത്രീയവും അത് നോക്കേണ്ടെന്നുമാണ് ആരോഗ്യമന്ത്രിയുടെ പുതിയ വെളിപ്പെടുത്തൽ. നേരത്തെ ടി പി ആറിന്റെ കണക്ക് ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ലോകത്ത് കോവിഡ് നേരിടുന്നതിൽ കേരളം ഒന്നാം സ്ഥാനത്താണെന്ന് പ്രഖ്യാപിച്ചതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

മുൻപ് കേരളത്തിലെ കുറഞ്ഞ ടി പി ആർ ഉയർത്തിപ്പിടിച്ചു കൊണ്ട് വിദേശമാധ്യമങ്ങളിൽ പോലും പരസ്യങ്ങൾ കൊടുക്കുകയും വാർത്തകൾ എഴുതിപ്പിക്കുകയും ചെയ്തു. കോവിഡിനെ നേരിടുന്നതിൽ ഒന്നാം സ്ഥാനം നേടി എന്ന് പറഞ്ഞ് വീമ്പിളക്കിയവർക്ക് ഇപ്പോൾ എന്താണ് പറയാനുള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

പൊതുജനങ്ങൾക്ക് വിവാഹത്തിന് 20 പേർ മതിയെന്ന് നിബന്ധന വെക്കുന്ന സർക്കാർ എങ്ങനെയാണ് പാർട്ടി സമ്മേളനങ്ങൾക്ക് 185 ഓളം പേർക്ക് അനുവാദം കൊടുക്കുന്നത്. ഭരണം നടത്തുന്ന പാർട്ടിക്ക് തിരുവാതിരക്ക് ആയിരക്കണക്കിന് ആൾക്കാരെ കൂട്ടാമെങ്കിൽ ഞങ്ങൾക്കും കൂട്ടം കൂടാമെന്ന് ജനങ്ങൾ പറഞ്ഞാൽ അവരെ എങ്ങനെ തടയാൻ കഴിയും. നിയന്ത്രണങ്ങൾ പാലിച്ച് മാതൃക കാട്ടേണ്ട പാർട്ടിയാണ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പണ്ട് ഞങ്ങൾ അഞ്ച് പേർ സമരം ചെയ്തപ്പോൾ അന്ന് എല്ലാവരുടെ പേരിലും കേസെടുക്കുകയായിരുന്നു. അന്ന് പ്രതിപക്ഷം സമരം ചെയ്തപ്പോൾ മരണത്തിന്റെ വ്യാപാരികൾ എന്ന് വിളിച്ച് കളിയാക്കി. രണ്ട് എം എൽ എമാർ പാലക്കാട് അതിർത്തിയിൽ കുടുങ്ങിക്കിടന്ന മലയാളികൾക്ക് ഭക്ഷണവും വെള്ളവും കൊടുക്കാൻ പോയപ്പോൾ അവരെ മരണത്തിന്റെ വ്യാപാരികൾ എന്ന് വിളിച്ച് ആക്ഷേപിച്ചു. ഇന്ന് ഇവരെയൊക്കെ എന്താണ് വിളിക്കേണ്ടത്.

കാസർകോട് ജില്ല കളക്ടർക്ക് മേൽ സമ്മർദ്ദം ചെലുത്തിയാണ് നിയന്ത്രണങ്ങൾ പിൻവലിച്ചത്. സംസ്ഥാനത്തെ ഉദ്യോഗസ്ഥർ എങ്ങനെയാണ്സമ്മർദ്ദത്തിന് വിധേയമാകുന്നത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ സംഭവത്തിന് ശേഷം കാസർകോട് ജില്ലാ കളക്ടർ അവധിയിൽ പ്രവേശിച്ചത്. കാസർകോട് ജില്ലാ സമ്മേളനം നടത്തുന്നത് കള്ളക്കഥകൾ നിരത്തിയാണ്. അമ്പതിനും എഴുപത്തിയഞ്ചിനും ഇടയിലുള്ള ആളുകൾക്ക് കൂട്ടം കൂടാമെന്നുള്ളതാണ്. എന്നാൽ ആ ജില്ലാ സമ്മേളനത്തിൽ 185 പേരോളം പങ്കെടുത്തു. ആരാണ് പ്രോട്ടോകോൾ ലംഘിച്ചതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

Content Highlights:Ramesh chennithala slams ldf government on covid outbreak

Previous Post

സി.പി.എം. വിരുദ്ധ കമന്റുകള്‍ നിറഞ്ഞു, തൃശ്ശൂര്‍ കളക്ടര്‍ ഫെയ്‌സ്ബുക്കില്‍ കമന്റ് ബോക്‌സ് പൂട്ടി

Next Post

വിവേകാനന്ദ ട്രാവല്‍സ് സിഎംഡി നരേന്ദ്രന്‍ അന്തരിച്ചു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
വിവേകാനന്ദ-ട്രാവല്‍സ്-സിഎംഡി-നരേന്ദ്രന്‍-അന്തരിച്ചു

വിവേകാനന്ദ ട്രാവല്‍സ് സിഎംഡി നരേന്ദ്രന്‍ അന്തരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.