റിപബ്ലിക് ദിനാഘോഷങ്ങൾക്ക് 50 പേരെ മാത്രമല്ലേ അനുവദിച്ചതെന്നു ചോദിച്ച കോടതി എന്താണ് രാഷ്ട്രീയപാര്‍ട്ടികളുടെ യോഗത്തിന് പ്രത്യേകതയെന്നും ചോദിച്ചു. നിലവിലെ മാനദണ്ഡങ്ങൾ യുക്തിയ്ക്കു നിരക്കുന്നതാണോ എന്നായിരുന്നു പാര്‍ട്ടി സര്‍ക്കാരിനോടു ചോദിച്ചത്.
Also Read:
കൊവിഡ് വ്യാപനം മൂലം പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ പിൻവലിച്ചുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജില്ലയിൽ 36 ശതമാനമാണ് ടിപിആ എന്നും സര്‍ക്കാര്‍ ഉത്തരവിൽ വ്യക്തതയില്ലെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കാസര്‍കോട് ജില്ലയിൽ ഒരാഴ്ചത്തേയ്ക്കാണ് നിയന്ത്രണം ബാധകമാകുക.
Also Read:
അതേസമയം, മൂന്ന് ദിവസം നീളുന്ന ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കാൻ സിപിഎം തീരുമാനിച്ചു. ഞായറാഴ്ച ലോക്ക് ഡൗണായതു മൂലമാണ് പരിപാടിയുടെ ദൈര്‍ഘ്യം കുറയ്ക്കുന്നതെന്നാണ് പാര്‍ട്ടി വിശദീകരണം.
ഇന്നലത്തെ കൊവിഡ് 19 അവലോകന യോഗത്തിനു ശേഷമാണ് കളക്ടര്‍ ഭണ്ഡാരി സ്വാഗത് രൺവീര്‍ സിങ് ജില്ലയിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. എന്നാൽ തൊട്ടുപിന്നാലെ ഇത് പിൻവലിച്ചു. കാസര്‍കോട് മടിക്കൈയിൽ ഇന്നാണ് സിപിഎം ജില്ലാ സമ്മേളനം ആരംഭിച്ചത്. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനം പരിഗണിച്ചാണ് ജില്ലാ കളക്ടര്‍ നിയന്ത്രണങ്ങൾ പിൻവലിച്ചതെന്നായിരുന്നു ഹര്‍ജിക്കാര്‍ കോടതിയിൽ ചൂണ്ടിക്കാണിച്ചത്. ഈ തീരുമാനം രോഗവ്യാപനം വര്‍ധിക്കാൻ ഇടയാക്കുമെന്നും ഹര്‍ജിയിൽ ആരോപിച്ചു. സംസ്ഥാന സര്‍ക്കാരായിരുന്നു കേസിലെ എതിര്‍കക്ഷി.
മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം ഇന്നു രാത്രിയോടെ അവസാനിപ്പിക്കാനാണ് സിപിഎം തീരുമാനിച്ചിട്ടുള്ളത്. കൊവിഡ് വ്യാപനത്തിനിടെയും പാര്‍ട്ടി സമ്മേളനം നടത്താനുള്ള തീരുമാനത്തിൽ വലിയ എതിര്‍പ്പുയര്‍ന്ന പശ്ചാത്തലത്തിലാണ് മുതിര്‍ന്ന നേതാക്കളുടെ നിര്‍ദേശം അനുസരിച്ച് പരിപാടി വെട്ടിച്ചുരുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നടപടിയ്ക്കെതിരെ വിമര്‍ശനവുമായി യുഡിഎഫും ബിജെപിയും രംഗത്തെത്തിയിരുന്നു.