കാബൂൾ > അഫ്ഗാനിസ്ഥാന് വിടുന്നതിന് തൊട്ടുമുമ്പ് കാബൂളിൽ ആഗസ്ത് 29ന് അമേരിക്കന് സേന നടത്തിയ ഡ്രോണ് ആക്രമണത്തിന്റെ ദൃശ്യം പുറത്ത്.
സംഭവത്തിൽ ഏഴ് കുട്ടികളുൾപ്പെടെ പത്തുപേരാണ് കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാനിലെ 20 വർഷത്തെ അധിനിവേശത്തിന് വിരാമമിട്ടുള്ള സൈനിക പിന്മാറ്റത്തിന് പിന്നാലെയായിരുന്നു ആക്രമണം. രണ്ട് ഡ്രോണുകളിൽ നിന്നുള്ള 25 മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യമാണ് പുറത്തുവന്നത്.
ആരെല്ലാം കൊല്ലപ്പെടുമെന്ന് ഉറപ്പില്ലാതെയാണ് ബോംബാക്രമണം നടത്തിയതെന്ന് ദൃശ്യങ്ങളില് നിന്ന് വ്യക്തം.ന്യൂയോർക്ക് ടൈംസ് വിവരാവകാശ നിയമപ്രകാരം നടത്തിയ വ്യവഹാരത്തിനൊടുവിലാണ് സൈന്യത്തിന് ദൃശ്യം വിട്ടുനല്കേണ്ടിവന്നത്. ഐഎസ് ഭീകരവേട്ടയെന്ന് ചിത്രീകരിക്കാന് നടത്തിയ ശ്രമം പൊളിഞ്ഞതോടെ സംഭവത്തില് മാപ്പിരന്ന് യുഎസ് സേന രംഗത്ത് എത്തിയിരുന്നു.