ആലുവ > ഇടുക്കി ദേവികുളം താലൂക്കിൽ അഡീഷണൽ തഹസിൽദാർ ആയിരുന്ന എം ഐ രവീന്ദ്രൻ അനധികൃതമായി നൽകിയ പട്ടയം റദ്ദാക്കിയതിൽ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും ആരെയും ഒഴിപ്പിക്കില്ലെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.
നിയമാനുസൃതമല്ലാത്ത പട്ടയം ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഉത്തരവെന്നും അദ്ദേഹം ആലുവയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 2019ൽ സർക്കാർ എടുത്ത തീരുമാനമാണിത്. പട്ടയം റദ്ദാക്കപ്പെട്ടവർ വീണ്ടും അപേക്ഷ നൽകണം. ഇത് പരിശോധിച്ച് ക്രമപ്പെടുത്തി നൽകും. വൻകിട റിസോർട്ടുകളുടെ കാര്യത്തിൽ പരിശോധിച്ചേ തീരുമാനമെടുക്കുവെന്നും അദ്ദേഹം പറഞ്ഞു.