കൊച്ചി> ഇടുക്കി ജില്ലയിലെ രവീന്ദ്രന് പട്ടയങ്ങള്‍ റദ്ദാക്കിയത് നിയമാനുസൃതമല്ലാത്ത പട്ടയങ്ങള്‍ ക്രമപ്പെടുത്തുന്നതിന്റെ ഭാഗമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. 2019 ല്‍ സര്‍ക്കാര്‍ എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് നടപടിയെന്നും കോടിയേരി പറഞ്ഞു.
അവ റദ്ദാക്കിയതിന്റെ പേരിൽ ജനങ്ങള്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും, പട്ടയം റദ്ദാക്കിയതിന്റെ ഭാഗമായി ആരെയും ഒഴിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പട്ടയം റദ്ദാക്കപ്പെട്ടവര്‍ വീണ്ടും അപേക്ഷ നല്‍കണം. ഓരോ അപേക്ഷയും പരിശോധിച്ച് ക്രമപ്പെടുത്തി നല്‍കുമെന്നും കോടിയേരി വ്യക്തമാക്കി.