കൊച്ചി: രവീന്ദ്രൻപട്ടയം സംബന്ധിച്ച വിവാദങ്ങളിൽ വിശദാംശങ്ങൾ പഠിച്ച ശേഷം പ്രതികരിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിവാദത്തെക്കുറിച്ചും സർക്കാർ ഉത്തരവ് നടപ്പിലാക്കുമോ എന്ന ചോദ്യത്തോടും പഠിച്ച ശേഷം മാത്രമേ അക്കാര്യത്തിൽ എന്തെങ്കിലും പറയാനാകൂ എന്നും വിശദമായി പറയാമെന്നുമാണ് സിപിഎം സെക്രട്ടറി മറുപടി നൽകിയത്.
സിപിഎം പാർട്ടി ഓഫീസിന്റെ പട്ടയം ഉൾപ്പെടെ പോകുമല്ലോയെന്ന് ചൂണ്ടിക്കാണിച്ചപ്പോൾ . അക്കാര്യത്തിൽ ആർക്കും വേവലാതി വേണ്ടെന്നാണ് അദ്ദേഹം പ്രതികരിച്ചത്. റവന്യൂ വകുപ്പ് ഇറക്കിയ ഉത്തരവിനോട് മുൻ മന്ത്രി എംഎം മണിയുടെ പ്രതികരണത്തെക്കുറിച്ച് ആരാഞ്ഞെങ്കിലും കോടിയേരി പ്രതികരിച്ചില്ല.
പാർട്ടി ഓഫീസ് അവിടെ അങ്ങനെ തന്നെ നിൽക്കുമെന്നും ഒരാളെയും തൊടാൻ അനുവദിക്കില്ലെന്നും എംഎം മണി പ്രതികരിച്ചു. പട്ടയമേള നടത്തി വിതരണം ചെയ്ത പട്ടയങ്ങൾ ഇപ്പോൾ റദ്ദ് ചെയ്യുന്നത് എന്തിനാണെന്ന് റവന്യുമന്ത്രിയും വകുപ്പും വ്യക്തമാക്കട്ടേയെന്നും ഉടുംബൻചോല എം.എൽ.എ . കൂടിയായ മണി പറഞ്ഞു.
റവന്യൂ വകുപ്പ് ഇറക്കിയ ഉത്തരവിന് രാഷ്ട്രീയ ലക്ഷ്യമെന്ന് മുൻ അഡിഷണൽ തഹസിൽദാർ എംഐ രവീന്ദ്രൻ. എംഎം മണിയേയും സിപിഎം പാർട്ടി ഓഫീസിനെയും ലക്ഷ്യം വെച്ചുള്ളതാണ് ഉത്തരവെന്നും രവീന്ദ്രൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി സ്ഥലത്തില്ലാത്ത നേരം നോക്കിയാണ് ഉത്തരവിറക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും രവീന്ദ്രൻ പറഞ്ഞു.
Content Highlights: kodiyeri balakrishnan on ravindran pattayam