കോഴിക്കോട്:കേരളത്തിന് ഒരു മെമു ട്രെയിൻ കൂടി അനുവദിച്ചു. മംഗലാപുരം-കണ്ണൂർ റൂട്ടിലാണ് പുതിയ ട്രെയിനിന്റെ സർവീസ്. റിപ്പബ്ലിക് ദിനത്തിൽ ട്രെയിൻ ഓടിത്തുടങ്ങും.
12 ബോഗികളുള്ള ട്രെയിനായിരിക്കുമിത്. സമയക്രമം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമായിട്ടില്ല.
ദക്ഷിണമേഖല റെയിൽവേ ജനറൽ മാനേജരുമായി കേരളത്തിലെ എം.പിമാർ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ ഉറപ്പ് ലഭിച്ചത്.
Content Highlights: New MEMUtrain service between manglore and kannur