തിരുവനന്തപുരം> കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് സംസ്ഥാനത്ത് 1 മുതല് 9 വരെ ക്ലാസുകള്ക്ക് 21 മുതല് ഓണ്ലൈന് ക്ലാസുകള് മാത്രം. ഇതുസംബന്ധിച്ച മാര്ഗരേഖ സര്ക്കാര് പുറത്തിറക്കി. 1 മുതല് 9 വരെ ക്ലാസുകള്ക്ക് വെള്ളിയാഴ്ച മുതല് ഓണ്ലൈന് ക്ലാസുകള് മാത്രമായിരിക്കുമെന്നും 10,11,12 ക്ലാസുകള് നിലവിലെ രീതിയില് തുടരുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര് പുറത്തിറക്കിയ മാര്രേഖയില് പറയുന്നു.
1 മുതല് 9 വരെ ക്ലാസുകളില് രണ്ടാഴ്ചത്തേക്കാണ് ഓണ്ലൈന് ക്ലാസ് ഏര്പ്പെടുത്തിയത്. വിദ്യാര്ത്ഥികള്ക്ക് ഡിജിറ്റല് സംവിധാനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.സ്കൂള് ഓഫിസുകള് പ്രവര്ത്തിക്കും. എന്നാല് ക്ലസ്റ്റര് രൂപപ്പെട്ടാല് സ്കൂള് അടയ്ക്കണം.
സെക്കന്ഡറി ഹയര് സെക്കന്ഡറി സ്കൂളുകളില് കോവിഡ് ക്ലസ്റ്ററുകള് രൂപപ്പെട്ടാല് അടച്ചിടാന് അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം നാളെ നടക്കുന്ന കൊവിഡ് അവലോകനയോഗത്തില് മാര്ഗരേഖ വീണ്ടും പരിശോധിക്കും.