Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം; ഡെല്‍റ്റയും ഒമിക്രോണും, എന്‍ 95 അല്ലെങ്കില്‍ ഡബിള്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി

by News Desk
January 19, 2022
in KERALA
0
സംസ്ഥാനത്ത്-കൊവിഡ്-മൂന്നാം-തരംഗം;-ഡെല്‍റ്റയും-ഒമിക്രോണും,-എന്‍-95-അല്ലെങ്കില്‍-ഡബിള്‍-മാസ്‌ക്-ധരിക്കണമെന്ന്-ആരോഗ്യമന്ത്രി
0
SHARES
11
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: കൊവിഡിന്‍റെ മൂന്നാം തരംഗത്തിലാണ് സംസ്ഥാനം ഇപ്പോഴുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഡെൽറ്റയുടെ രോഗവ്യാപനം കുറയുന്നതിന് മുൻപേ വളരെ വേഗത്തിലാണ് പടരുന്നത്. സംസ്ഥാനത്ത് നിലവിൽ ഒമിക്രോൺ ഡെൽറ്റ വ്യാപനം ഉണ്ടെന്ന് മന്ത്രി പറഞ്ഞു. മൂന്നാം തരംഗത്തെയും ഒറ്റക്കെട്ടായി നേരിടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ജനങ്ങളിലെ അശ്രദ്ധയും ജാഗ്രതക്കുറവും ഈ രോഗവ്യാപനത്തിന് കാരണമാണെന്ന് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. വരുന്ന മൂന്നാഴ്ചയ്ക്കുള്ളിൽ രോഗവ്യാപനം ഉന്നതിയിൽ എത്തുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. ഫെബ്രുവരി 15നകം ഇത് ഉയർന്ന നിലയിലെത്തും. വരാനിരിക്കുന്ന ഒരു മാസം നിർണായകമാണ്. പല ജില്ലകളിലും പല തോതിൽ കേസുകൾ ഉയരും. സംസ്ഥാനസർക്കാർ ഒമിക്രോൺ ടെസ്റ്റ് കിറ്റിന് ടെൻഡർ നൽകിയിട്ടുണ്ടെന്നും, അത് ഉടനടി ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ് വ്യാപനം തടയേണ്ടത് ഓരോരുത്തരുടെയും ആവശ്യവും ഉത്തരവാദിത്തവുമാണ്. ഒമിക്രോണിന്‍റെ വ്യാപനശേഷി കൂടുതലായതിനാല്‍ എന്‍ 95 മാസ്‌കോ ഡബിള്‍ മാസ്‌കോ വേണം ധരിക്കാനെന്നെും മന്ത്രി വ്യക്തമാക്കി. ഒമിക്രോണുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഒമിക്രോൺ വൈറസ് സ്വാഭാവികമായി രോഗപ്രതിരോധശേഷി നൽകുന്ന രോഗബാധയാണെന്നും അത് വാക്സിനേഷന് തുല്യമാണെന്നുമുള്ള തരത്തിലുള്ള വ്യാജപ്രചാരണങ്ങൾക്കെതിരെ കേസെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഒമിക്രോൺ രോഗബാധയെ നിസ്സാരമായി കാണരുത്. ഒമിക്രോൺ വളരെ വേഗത്തിലാണ് പടരുന്നതെന്നും വീണാ ജോർജ് പറഞ്ഞു. ഡെൽറ്റയേക്കാൾ 1.6 ഇരട്ടി വേഗത്തിലാണ് ഒമിക്രോൺ വ്യാപിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മറ്റ് രോഗലക്ഷണങ്ങളുണ്ടെങ്കിൽ രുചിയും മണവും ഉണ്ടെന്ന് കരുതി കൊവിഡ് ടെസ്റ്റ് ചെയ്യാതിരിക്കരുതെന്നും മന്ത്രി പറഞ്ഞു. ഒമിക്രോണിൽ 17 ശതമാനം ആളുകൾക്ക് മാത്രമേ രുചിയും മണവും നഷ്ടമാകുന്നുള്ളൂ. ബാക്കിയെല്ലാവർക്കും രുചിയും മണവുമുണ്ടെന്നും ചൂണ്ടിക്കാട്ടി. മാസ്ക് കൃത്യമായി ധരിക്കുന്നതും വാക്സിനേഷനും പ്രധാനമാണ്. ക്ലസ്റ്ററുകൾ രൂപപ്പെടുന്നത് ഒഴിവാക്കണം. ഇതിനായി സ്ഥാപനങ്ങൾ ശ്രദ്ധിക്കണം. മുന്നറിയിപ്പുകൾ അവഗണിച്ചാൽ സ്ഥിതി വഷളാകുമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി.

സാമൂഹിക അകലം പാലിക്കണം, കൈകള്‍ സാനിറ്റൈസ് ചെയ്യണം, വാക്‌സിന്‍ സ്വീകരിക്കണം, ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ബൂസ്റ്റര്‍ ഡോസ് എടുക്കണം, വായുസഞ്ചാരമുള്ള സ്ഥലത്ത് ഇരിക്കണം എന്നീ അഞ്ചുകാര്യങ്ങള്‍ വ്യക്തികളെന്ന നിലയില്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ക്ക് ആശുപത്രിയില്‍ പോകുന്നത് ഒഴിവാക്കണമെന്നും ഈ സഞ്ജീവനി വഴി ടെലി മെഡിസിൻ സംവിധാനം ഉപയോഗപ്പെടുത്തണമെന്നിം മന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ആവശ്യത്തിന് മരുന്ന് ലഭ്യത ഉണ്ടെന്നും വാർത്താ സമ്മേളനത്തിൽ ആരോഗ്യമന്ത്രി വ്യക്തമാക്കി. മരുന്ന് ക്ഷാമമുണ്ടെന്നത് തെറ്റായ വാർത്തയാണെന്നും സ്വകാര്യമരുന്ന് കമ്പനികളുടെ സമ്മർദ്ദമാണോ ഇത്തരം വാർത്തകൾക്ക് പിന്നിലെന്ന് സംശയമുണ്ടെന്നും വീണാ ജോർജ് പറഞ്ഞു.

Previous Post

ഇളനീർ കാമ്പിനൊപ്പം പഴങ്ങളും ഐസ്ക്രീമും ഡ്രൈഫ്രൂട്സും; ഹിറ്റായി കരിക്ക് ദിൽവാലേ

Next Post

Akshaya AK 533 Lottery Result: 70 ലക്ഷം നേടിയ ഭാഗ്യവാനെ അറിയാം, നറുക്കെടുപ്പ് വിവരങ്ങൾ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
akshaya-ak-533-lottery-result:-70-ലക്ഷം-നേടിയ-ഭാഗ്യവാനെ-അറിയാം,-നറുക്കെടുപ്പ്-വിവരങ്ങൾ

Akshaya AK 533 Lottery Result: 70 ലക്ഷം നേടിയ ഭാഗ്യവാനെ അറിയാം, നറുക്കെടുപ്പ് വിവരങ്ങൾ

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.