Also Read:
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ച 58 ശതമാനം പേരും രണ്ട് ഡോസ് വാക്സിനെടുത്തവരാണ്. എന്നാൽ ഇവരിൽ എത്ര പേര്‍ക്കാണ് ഒമിക്രോൺ ബാധയുണ്ടായതെന്ന് ഇതുവരെ സ്ഥിരീകരണമില്ല. സംസ്ഥാന സര്‍ക്കാരിൻ്റെ കണക്ക് പ്രകാരം ഇതുവരെ 591 പേര്‍ക്കാണ് ഒമിക്രോൺ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഒമിക്രോൺ തിരിച്ചറിയാനുള്ള എസ് ജീൻ പരിശോധനയ്ക്കുള്ള പിസിആര്‍ കിറ്റ് ലഭ്യമാക്കാനും സര്‍ക്കാര്‍ ശ്രമം തുടരുകയാണ്. കൊവിഡ് 19 രണ്ടാം തരംഗത്തിൽ 29.5 ശതമാനം വരെ ഉയര്‍ന്ന ടിപിആര്‍ മൂന്നാം തരംഗത്തിൽ 35.27 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഇതാദ്യമായാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇത്രയധികം ഉയരുന്നത്.
Also Read:
രോഗികളുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും ആശുപത്രികളിലെത്തുന്നവരുടെ എണ്ണത്തിലോ മരണസംഖ്യയിലോ ഇതനുസരിച്ചുള്ള വര്‍ധനവില്ല. പലര്‍ക്കും ജലദോഷപ്പനി പോലെ നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളത്. ഈ സാഹചര്യമാണ് ഒമിക്രോൺ വ്യാപനമെന്ന സംശയത്തിലേയ്ക്ക് നയിക്കുന്നതെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട്. അതേസമയം, ആരാണ് ഇക്കാര്യം അറിയിച്ചതെന്നോ മറ്റെന്തെങ്കിലും തെളിവുകള്‍ ലഭ്യമായിട്ടുണ്ടോ എന്നോ വ്യക്തതയില്ല. ഒമിക്രോൺ വകഭേദം സംബന്ധിച്ച് രാജീവ് ഗാന്ധി സെൻ്റര്‍ ഫോര്‍ ബയോടെക്നോളജിയിൽ നിന്നു ഫലം വൈകുന്ന സാഹചര്യത്തിൽ എസ് ജീൻ പരിശോധിക്കാനുളള കിറ്റ് ലഭ്യമാക്കാൻ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.