കാലടി/നെടുമ്പാശ്ശേരി > മകൻ ആത്മഹത്യ ചെയ്ത വേദനയിൽ മനംനൊഞ്ച് അച്ഛനും ആത്മഹത്യ ചെയ്തു. കാലടി മരോട്ടിച്ചുവട്ടിൽ തെക്കിനേടത്ത് വീട്ടിൽആൻ്റോ (32) പിതാവ് ആൻറണി (70) എന്നിവരാണ് ഒരേ ദിവസം മണിക്കൂറ്കളുടെ വ്യത്യാസത്തിൽ ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച ഉച്ചയോടെ മകനും വൈകീട്ട് നാലോടെ ചെങ്ങമനാട് കുന്നുകരയിൽ വച്ച് അച്ചനും മരിച്ചു. ആൻ്റോ അങ്കമാലി നഗരസഭ അതിർത്തിയിലെ വേങ്ങൂർ തേമാലി പാടശേഖരത്ത് തീ കൊളുത്തി മരിക്കുകയായിരുന്നുവെന്ന് അങ്കമാലി പൊലീസ് പറഞ്ഞു.
മകൻ തീ കൊളുത്തി ആത്മഹത്യ ചെയ്ത വിവരം അറിഞ്ഞതുമുതൽ പിതാവ് ആൻറണിയെ കാണാതായി. ഉച്ചമുതൽ അഞ്ച് വരെ അന്വേഷിച്ചങ്കിലും ആൻ്റണിയെ കണ്ടത്താനായില്ല. മരണം അറിഞ്ഞ ആന്റണി കൈവശം കരുതിയ പെട്രോളുമായി ചൊവ്വാഴ്ച വൈകിട്ട് 4.15ഓടെയാണ് ആന്റോയുടെ ഭാര്യഗൃഹമായ കുന്നുകര കുറ്റിപ്പുഴ കപ്പേളക്ക് സമീപം പുതുവ വീട്ടില് ജോസിന്റെ വീട്ടുമുറ്റത്തത്തെിയത്.
ജോസും കുടുംബവും നോക്കി നില്ക്കെ കയ്യില് കരുതിയ പെട്രോള് ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ആന്റണിയുടെ ദേഹം അഗ്നിക്കിരയാകുന്നത് കണ്ട് സമീപവാസികള് രക്ഷാപ്രവര്ത്തനത്തിന് ശ്രമിച്ചെങ്കിലും വിഫലമായി. സംഭവമറിഞ്ഞ് മുനമ്പം ഡിവൈഎസ്പി എസ് ബിനുവിന്റെ നേതൃത്വത്തില് വന് പൊലീസ് സന്നാഹം സ്ഥലത്തത്തെി. ശാസ്ത്രീയ പരിശോധന ഏജന്സികളും നടപടി പൂര്ത്തിയാക്കി. രാത്രിയോടെയാണ് ഇന്ക്വസ്റ്റ് നടപടികള് പൂര്ത്തിയാക്കിയ ശേഷം ആന്റണിയുടെ മൃതദേഹം പോസ്റ്റ് മോര്ട്ടത്തിനായി കളമശ്ശേരി മെഡിക്കല് കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംസ്കാരം പിന്നീട്. ആൻ്റോയുടെ ഭാര്യ: നിയ. മക്കള്: ആന്മോള്, ജോസഫ്. ആൻ്റണിയുടെ ഭാര്യ: എൽസി. മക്കൾ: ബിജി, നിസ്റ്റർ ബിനി, ജിനി, ജിൻ്റോ, പരേതരായ ആൻ്റോ, സിനി.