2018 ജനുവരി 17നായിരുന്നു കേസിൻ്റെ വിചാരണ റിപ്പോര്‍ട്ട് ചെയ്യുന്നതു സംബന്ധിച്ച് കോടതി മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നൽകിയത്. മാധ്യമവിചാരണയ്ക്ക് സാഹചര്യമൊരുക്കുന്നതു പോലെ വിവരങ്ങള്‍ ചോരുന്നില്ലെന്ന് ഉറപ്പാക്കാൻ അന്വേഷണ ഉദ്യോഗസ്ഥരോടു വിചാരണക്കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് 2020 മാര്‍ച്ച് 19ന് മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനെതിരെ ഉത്തരവ് നല്‍കുകയും ചെയ്തു.
Also Read:
എന്നാൽ പ്രതിയായ ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ഇതിനു വിരുദ്ധമാണെന്നാണ് ദിലീപ് ഹര്‍ജിയിൽ ചൂണ്ടിക്കാണിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഡിസംബര്‍ 29ന് അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാനിരിക്കേയായിരുന്നു ബാലചന്ദ്ര കുമാര്‍ പുതിയ വെളിപ്പെടുത്തലുമാൈയി രംഗത്തെത്തിയത്. വാര്‍ത്താ ചാനൽ വഴി ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളും ഇതുമായി ബന്ധപ്പെട്ട ശബ്ദരേഖയും വലിയ വിവാദമാകുകയും ചെയ്തു. ഈ രേഖകള്‍ ചൂണ്ടിക്കാട്ടി കേസിൽ പുനര്‍വിചാരണ വേണമന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
Also Read:
അതേസമയം, കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ നൽകിയ ഹര്‍ജികള്‍ ഇന്ന് കോടതി പരിഗണിക്കും. നടൻ ദിലീപ്, സഹോദരൻ അനൂപ്, സഹോദരിയുടെ ഭര്‍ത്താവ് ടിഎൻ സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ഹര്‍ജിയുമായി സമീപിച്ചിട്ടുള്ളത്.
നടിയെ ആക്രമിച്ച കേസുമാൈയി ബന്ധപ്പെട്ട് ദിലീപിൻ്റെ സുഹൃത്തായ വ്യവസായി ആലുവ സ്വദേശി ശരത് ഹൈക്കോടതിയിൽ ജാമ്യഹര്‍ജി നല്‍കിയിട്ടുണ്ട്. കേസിലെ ആറാം പ്രതിയാണ ശരത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ശരത്തിനോട് ക്രൈം ബ്രാഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.