കോഴിക്കോട് > സുധാകരൻ തോക്ക് കൊണ്ടു നടക്കുന്ന കോൺഗ്രസുകാരനാണെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ പറഞ്ഞു. സുധാകരനിൽ നിന്ന് നല്ല വാക്ക് ആരും പ്രതീക്ഷിക്കുന്നില്ല. സുധാകരൻ പ്രസിഡണ്ടായത് തെളിയിക്കുന്നത് കോൺഗസിന്റെ തകർച്ചയാണ്. സുധാകരന്റെ അധ്യക്ഷ സ്ഥാനം അംഗീകരിക്കാത്തവരാണ് സംസ്ഥാനത്തെ ഭൂരിപക്ഷം കോൺഗ്രസുകാരും. താമസിയാതെ ഇവർ സുധാകരനെ തള്ളിപ്പറഞ്ഞ് രംഗത്ത് വരും. സിൽവർ ലൈൻ പ്രതിപക്ഷത്തിന്റെ നിലനിൽപ്പിനായുള്ള സമരമാണെന്നും ചാക്കോ വാർത്താലേഖകരോട് പറഞ്ഞു.