നിയന്ത്രണങ്ങൾ ലംഘിച്ചതിന് 262 പേര്‍ക്കെതിരെ കേസെടുത്തപ്പോൾ ഇന്ന് അറസ്റ്റിലായത് 170 പേരാണ്. 134 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5939 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തതെന്നും കേരള പോലീസ് അറിയിച്ചു. ക്വാറന്റൈന് ലംഘിച്ചതിന് ഒരു കേസും ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Also Read :
എറണാകുളം സിറ്റി പരിധിയിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 55 കേസുകളാണ് ഇവിടെ ഞായറാഴ്ച റിപ്പോർട്ട് ചെയ്തത്. രണ്ട് പേരെ അറസ്റ്റും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം സിറ്റി പരിധിയിൽ 39 പേർക്കെതിരെയാണ് കേസ്. 24 പേരെ അറസ്റ്റും ചെയ്തു. പത്തനംതിട്ടയിൽ 36 പേർക്കെതിരെ കേസെടുത്തപ്പോൾ 31 പേരെയാണ് അറസ്റ്റ് ചെയ്തത്.
സംസ്ഥാനത്ത് ടിപിആർ ഉയരവെയാണ് ലംഘിക്കുന്ന സംഭവങ്ങളിലും വർധനവുണ്ടാകുന്നത്. കേരളത്തില്‍ 18,123 പേര്‍ക്കാണ് ഇന്ന് കൊവിഡ്-19 സ്ഥിരീകരിച്ചത്. 59,314 സാംപിളുകൾ ഇന്ന് പരിശോധിച്ചപ്പോൾ 30.55 ആണ് ടിപിആർ. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4749 പേര് രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്.
Also Read :
തിരുവനന്തപുരം 3917, എറണാകുളം 3204, തൃശൂര്‍ 1700, കോഴിക്കോട് 1643, കോട്ടയം 1377, പത്തനംതിട്ട 999, കൊല്ലം 998, പാലക്കാട് 889, മലപ്പുറം 821, ആലപ്പുഴ 715, കണ്ണൂര്‍ 649, ഇടുക്കി 594, വയനാട് 318, കാസര്‍ഗോഡ് 299 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,17,670 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,13,251 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4419 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 528 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.