തിരുവനന്തപുരം: ചൈനയ്ക്കെതിരായ വിമർശനങ്ങൾ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആഗോളവത്കരണ കാലത്ത് ചൈന പുതിയ പാത തെളിക്കുകയാണ്. ആധുനിക രീതിയിലെ സോഷ്യലിസ്റ്റ് ക്രമം ചൈന രൂപപ്പെടുത്തുന്നു. 2021 ൽ ദാരിദ്ര നിർമാർജനം കൈവരിക്കാൻ ചൈനയ്ക്ക് കഴിഞ്ഞുവെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
തിരുവനന്തപുരംജില്ലാ സമ്മേളനത്തിലെ ചർച്ചയ്ക്ക് മറുപടി പറയവെയാണ് കോടിയേരിയുടെ ചൈന പരാമർശം.ചൈനയുടെ നിലപാടുകൾ സോഷ്യലിസ്റ്റ് രാജ്യത്തിന് ചേർന്നതല്ലെന്ന വിമർശനം സമ്മേളനത്തിൽ ഉയർന്നിരുന്നു. ഇതിനുള്ള മറുപടിയായാണ് കോടിയേരി ചൈന വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്. സോഷ്യലിസ്റ്റ് ക്രമം രൂപപ്പെടുത്തുന്ന നിലയിൽ ചൈന നന്നായിപ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു പുതിയ വികസന പാതയാണ് ചൈന മുന്നോട്ട് വെക്കുന്നത്. 2021 ൽ ദാരിദ്രം പൂർണമായി ഇല്ലാതാക്കിയ രാജ്യമാണ് ചൈന. ഈ നിലയ്ക്ക് ചൈനയുടെ പ്രവർത്തനങ്ങൾ അംഗീകരിക്കേണ്ടതാണ്. എന്നാൽ സോഷ്യലിസ്റ്റ് രാജ്യമെന്ന നിലയിൽ സാമ്രാജ്യത്വ രാജ്യങ്ങളെ പ്രതിരോധിക്കുന്നതിൽ ചൈനയ്ക്ക് വീഴ്ച പറ്റിയെന്ന മുഖ്യമന്ത്രിയുടെ വിമർശനം കോടിയേരി ശരി വെക്കുകയും ചെയ്തു. തിരുവനന്തപുരംജില്ലാ സമ്മേളനംഞായറാഴ്ച സമാപിക്കും.
Content Highlights :CPM state secretary Kodiyeri Balakrishnan rejects criticism of China