കൊല്ലം > സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗമായിരുന്ന ഇ ബാലാനന്ദന്റെ സ്മരണയ്ക്ക് കാവനാട് ഇ ബാലാനന്ദൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് പാലോളി മുഹമ്മദ് കുട്ടിക്ക്. ഫൗണ്ടേഷന്റെ ദൃശ്യമാധ്യമ പുരസ്കാരം ആർ ശ്രീകണ്ഠൻനായർക്കാണ്. 19ന് പകൽ 10.30ന് കാവനാട് കോർപറേഷൻ കമ്യൂണിറ്റി ഹാളിൽ ചേരുന്ന ചടങ്ങിൽ പുരസ്കാരം നൽകുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പുരസ്കാര സമർപ്പണ ചടങ്ങ് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനംചെയ്യും. മന്ത്രി കെ എൻ ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തും. ഫൗണ്ടേഷൻ പ്രസിഡന്റ് ആർ ഷാജി ശർമ അധ്യക്ഷനാകും. വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ വി രാജ്കുമാർ, ജനറൽ കൺവീനർ ജി സുന്ദരേശൻ, ഫൗണ്ടേഷൻ പ്രസിഡന്റ് ആർ ഷാജി ശർമ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എൽ വി ജോൺസൺ എന്നിവർ പങ്കെടുത്തു.