തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളന പ്രതിനിധി ഐബി സതീഷ്എംഎൽഎയ്ക്ക് കോവിഡ്. ജില്ലാ കമ്മിറ്റി അംഗം ഇജി മോഹനനും വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ മോഹനൻ സമ്മേളനത്തിൽ പങ്കെടുത്തിരുന്നില്ല എന്ന് സിപിഎം നേതൃത്വം അറിയിച്ചു.
ജില്ലാ സമ്മേളനത്തിൽ വെള്ളിയാഴ്ച മുഴുവൻ സമയം പങ്കെടുത്ത കാട്ടാക്കട എംഎൽഎ ഐബി സതീശനാണ് കോവിഡ് സ്ഥിരീകരിച്ചത്. ചെറിയ തോതിൽ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
അതേസമയം കോവിഡ് വ്യാപന നിരക്ക് ഉയർന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലയിൽ പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിറക്കിയിട്ടുണ്ട്.
Content Highlights: IB Satheesh MLA tests Covid positive