സംസ്ഥാനത്ത് 1,67,813 പേര്‍ക്കാണ് ഇതുവരെ കരുതല്‍ ഡോസ് വാക്‌സിന്‍ നല്‍കിയത്. 96,946 ആരോഗ്യ പ്രവര്‍ത്തകര്‍, 26,360 കൊവിഡ് മുന്നണി പോരാളികള്‍, 44,507 അറുപത് വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കിയത്. 18 വയസിന് മുകളില്‍ വാക്‌സിന്‍ എടുക്കേണ്ട ജനസംഖ്യയുടെ 99.68 ശതമാനം പേര്‍ക്ക് (2,66,24,042) ഒരു ഡോസ് വാക്‌സിനും 82.27 ശതമാനം പേര്‍ക്ക് (2,19,73,681) രണ്ട് ഡോസ് വാക്‌സിനും നല്‍കി.
അതേസമയം ഒമിക്രോൺ ബാധിച്ചാൽ മണവും രുചിയും നഷ്ടപ്പെടുന്ന സാഹചര്യം ഇല്ലെന്ന് മന്ത്രി പറഞ്ഞു. കൊവിഡ് ബാധിക്കുന്നവർക്ക് മണവും രിചിയും നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. കൊവിഡിന്റെ ഡെൽറ്റ വകഭേദത്തിൽ ഇത് ഉണ്ടായിരുന്നു. എന്നാൽ ഒമിക്രോൺ ബാധിച്ചാൽ ഇത് ഉണ്ടാകില്ലെന്ന് മന്ത്രി വ്യക്തമാക്കി.
പനി വന്നാൽ മണവും രുചിയും നഷ്ടമായില്ലെന്നു കരുതി കൊവിഡ് അല്ലെന്ന നിഗമനത്തിൽ എത്തരുത്. കൊവിഡ് ലക്ഷണങ്ങളുണ്ടായാൽ പരിശോധന നടത്തണം. ലക്ഷണമില്ലാത്ത രോഗികളിൽ നിന്നാണ് വൈറസ് പടരുന്നത്. കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് രോഗികൾ ഉയരുകയാണ്. ഇന്ന് 17,755 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,937 സാമ്പിളുകളാണ് പരിശോധിച്ചത്. വിവിധ ജില്ലകളിലായി 1,95,338 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. സംസ്ഥാനത്തെ ആകെ മരണം 50,674 ആയി.