പനി വന്നാൽ മണവും രുചിയും നഷ്ടമായില്ലെന്നു കരുതി കൊവിഡ് അല്ലെന്ന നിഗമനത്തിൽ എത്തരുത്. കൊവിഡ് ലക്ഷണങ്ങളുണ്ടായാൽ പരിശോധന നടത്തണം. ലക്ഷണമില്ലാത്ത രോഗികളിൽ നിന്നാണ് വൈറസ് പടരുന്നത്. കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് മന്ത്രി പറഞ്ഞു.
കൊവിഡ് ചികിത്സയ്ക്കുള്ള മരുന്നുകൾക്ക് ക്ഷാമമുണ്ടെന്ന വാർത്ത മന്ത്രി നിഷേധിച്ചു. മോണോക്ലോണൽ ആന്റിബോഡിക്ക് ക്ഷാമമില്ല. ചികിത്സാ പ്രോട്ടോക്കോൾ അനുസരിച്ചാണ് മരുന്ന് നൽകുന്നത്. വില കൂടുതലായതിനാൽ കൂടുതൽ വാങ്ങിവെക്കാറില്ല. ആവശ്യാനുസരണമാണ് വാങ്ങുന്നത്. ഏത് ഘട്ടത്തിലാണ് മരുന്ന് നൽകേണ്ടതെന്ന് അതാത് സ്ഥാപനങ്ങളിലെ മെഡിക്കൽ ബോർഡ് ചേർന്നാണെന്നും മന്ത്രി അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് ഇന്ന് 17,755 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4694, എറണാകുളം 2637, തൃശൂര്‍ 1731, കോഴിക്കോട് 1648, കോട്ടയം 1194, പത്തനംതിട്ട 863, കണ്ണൂര്‍ 845, പാലക്കാട് 835, കൊല്ലം 831, ആലപ്പുഴ 765, മലപ്പുറം 728, ഇടുക്കി 417, കാസര്‍ഗോഡ് 317, വയനാട് 250 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 65,937 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,95,338 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിലവില്‍ 90,649 കോവിഡ് കേസുകളില്‍, 4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.