തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ മെഗാ തിരുവാതിരയിലെ പാട്ടിനെ വിവാദമാക്കേണ്ടതില്ലെന്ന് വരികളെഴുതിയ ഗാനരചയിതാവ് പൂവരണി കെ.വി.പി. നമ്പൂതിരി. തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗമാണ് സമ്മേളനത്തോട് അനുബന്ധിച്ചു നടത്തുന്ന തിരുവാതിരക്കളിക്ക് വരികൾ എഴുതണമെന്ന് ആവശ്യപ്പെട്ടത്. അതുപ്രകാരമാണ് എഴുതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
പാട്ടിന് വരികളെഴുതി നൽകുകയും സംഗീതം നൽകുകയും ചെയ്തു. ഇപ്പോഴുണ്ടായ വിവാദങ്ങൾ പ്രതീക്ഷിച്ചതല്ലെന്നും വിവാദങ്ങളിൽ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് പാട്ടിലൂടെ ദൈവിക പരിവേഷം നൽകാൻ ശ്രമിച്ചിട്ടില്ല. ഗാനത്തിൽനിന്ന് പിണറായിയുടെ പേര് ഒഴിവാക്കണമെന്ന് നേതാക്കൾ പറഞ്ഞില്ലെന്നുംഅദ്ദേഹം പറഞ്ഞു.
സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിനു മുന്നോടിയായാണ് ചൊവ്വാഴ്ച പാറശാലയിൽ മെഗാ തിരുവാതിരക്കളി സംഘടിപ്പിച്ചത്. ഇടുക്കിയിൽ കൊല്ലപ്പെട്ടഎസ്എഫ്ഐ പ്രവർത്തകന്റെ വിലാപ യാത്ര നടക്കുന്നതിനിടെ മെഗാ തിരുവാതിര അരങ്ങേറിയത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. തിരുവാതിര പാട്ടിലെ പിണറായി സ്തുതി പാർട്ടിക്കുള്ളിലും മുറുമുറുപ്പുണ്ടാക്കിയിരുന്നു.
Content Highlights :CPIM Mega thiruvathira; Lyricist reacts to controversy