കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം പ്രതിനിധികളോട് മാത്രം സംസാരിച്ചപ്പോഴാണ് ജില്ലയിൽ ബിജെപിക്കുണ്ടായ വളർച്ചയെക്കുറിച്ച് എസ് രാമചന്ദ്രൻപിള്ള പരാമർശിച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് കൈയ്യിലുണ്ടായിരുന്ന ഏക സീറ്റും നഷ്ടമായെങ്കിലും പാർട്ടിയുടെ വളർച്ചയെ സിപിഎം ഗൗരവത്തോടെയാണ് കാണുന്നതെന്നാണ് സമ്മേനങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
Also Read :
കൊല്ലം ജില്ലാ സമ്മേളനത്തിൽ ചാത്തന്നൂർ മണ്ഡലത്തിലെ ബിജെപിയുടെ വളർച്ചയെക്കുറിച്ചായിരുന്നു ജില്ലാ സെക്രട്ടറി പരാമർശം നടത്തിയത്. കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും മണ്ഡലത്തിൽ ബിജെപി വളർച്ച കൈവരിച്ചെന്നും 71 ബൂത്തുകളിൽ ഒന്നാമതും 113 ഇടത്ത് രണ്ടാം സ്ഥാനത്തും എത്തിയിട്ടുണ്ടെന്നും ഇത് ഗൗരവമേറിയ കാര്യമാണെന്നുമായിരുന്നു റിപ്പോർട്ട്. ബിജെപിയുടെ ഈ വളർച്ച ബൂത്ത് അടിസ്ഥാനത്തിൽ പ്രത്യേകം പരിശോധിക്കണമെന്ന ആവശ്യവും നേതൃത്വം മുന്നോട്ട് വെച്ചിരുന്നു.
Also Read :
നടന്നുകൊണ്ടിരിക്കുന്ന കോട്ടയം ജില്ലാ സമ്മേളനത്തിലാകട്ടെ ജില്ലയിലെ കാര്യം ചൂണ്ടിക്കാട്ടിയാണ് എസ് രാമചന്ദ്രൻപിള്ള ബിജെപി വളർച്ച ഗൗരവത്തോടെ കാണണമെന്ന് ആവശ്യപ്പെട്ടത്. ക്രൈസ്തവ ന്യൂനപക്ഷങ്ങൾ ബിജെപിയോട് അടുക്കുന്ന സ്ഥിതിയുണ്ടെന്നും ഇത് തടയാനുള്ള പ്രവർത്തനങ്ങൾ നടത്തണമെന്നും പോളിറ്റ് ബ്യൂറോ അംഗം ആവശ്യപ്പെട്ടത്. ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഇടതുജനാധിപത്യ മുന്നണിയിലേക്ക് അടുപ്പിക്കാൻ കേരള കോൺഗ്രസിന്‍റെ വരവിന് സാധിച്ചു. എന്നാൽ സിപിഎമ്മിൽ നിന്നും ഇപ്പോഴും ന്യൂനപക്ഷങ്ങൾ അകന്നു തന്നെ നിൽക്കുകയാണെന്നും എസ്ആർപി പറഞ്ഞതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.