
രാഷ്ട്രപ്രതി റാംനാഥ് കോവിന്ദിനു ഡിലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട വിവാദമാണ് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കത്തിലേയ്ക്ക് എത്തിച്ചത്. സര്‍വകാശാലയുടെ പ്രവര്‍ത്തനത്തിൽ സര്‍ക്കാര്‍ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുൻപും വിഷയത്തിൽ മൂന്ന് കത്തുകള്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അയച്ചിരുന്നു. സര്‍വകലാശാലയുടെ ചാൻസലര്‍ പദവി ഒഴിയാൻ ഗവര്‍ണര്‍ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും തുടര്‍നീക്കങ്ങള്‍ക്കു ശേഷം തന്‍റെ നിലപാട് പിന്നീട് അറിയിക്കാമെന്നായിരുന്നു ഗവര്‍ണര്‍ നടത്തിയ പ്രതികരണം.
Also Read:
ഇന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവും ഗവര്‍ണറും ഒരേ സമയം ആലുവ പാലസിൽ ഉണ്ടായിരുന്നിട്ടും ഇരുവരും തമ്മിൽ പരസ്പരം സംസാരിച്ചിരുന്നില്ല. സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തുകയും തര്‍ക്കം തണുക്കുകയും ചെയ്ത സാഹചര്യത്തിൽ ഇരുനേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സംസാരിക്കാതെ മടങ്ങുകയായിരുന്നു.
Also Read:
രാഷ്ട്രപതിയ്ക്ക് ഡിലിറ്റ് നിഷേധിച്ച വിഷയത്തിൽ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലന്നാണ് സര്‍ക്കാരിൻ്റെ നിലപാട്. പ്രശ്നങ്ങള്‍ സര്‍വകലാശാല വൈസ് ചാൻസലറും ഗവര്‍ണറും തമ്മിൽ പരിഹരിക്കട്ടെ എന്നു മന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ പ്രസ്താവനയെ ഗവര്‍ണര്‍ സ്വാഗതം ചെയ്തതോടെയാണ് പ്രശ്നപരിഹാരത്തിന് വഴിയൊരുങ്ങിയത്. ഇതിനു പിന്നാലെയാണ് മഞ്ഞുരുക്കത്തിന് ആക്കം കൂട്ടി മുഖ്യമന്ത്രിയുടെ കത്ത്. മന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണെന്നും സര്‍ക്കാര്‍ വസ്തുതകള്‍ മനസ്സിലാക്കിയതിൽ സന്തോഷമുണ്ടെന്നും ഗവര്‍ണര്‍ പ്രതികരിച്ചിരുന്നു.















