24 മണിക്കൂറിനിടെ 68,971 സാമ്പിളുകള്‍ പരിശോധിച്ചെന്നും മൊത്തം 1,72,295 പേര്‍ നിരീക്ഷണത്തിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി. തിരുനന്തപുരത്ത് 3556 കേസുകളും, എറണാകുളത്ത് 3198 കേസുകളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് 1567, തൃശൂര്‍ 1389, കോട്ടയം 1103, കൊല്ലം 892, കണ്ണൂര്‍ 787, പത്തനംതിട്ട 774, മലപ്പുറം 708, പാലക്കാട് 703, ആലപ്പുഴ 588, ഇടുക്കി 462, കാസര്‍ഗോഡ് 371, വയനാട് 240 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകൾ.
പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിനു മുകളിലുള്ള ആറു വാര്‍ഡുകളുണ്ടെന്നും ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് പുതുതായി 545 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസങ്ങളിലായി ഉണ്ടായ 20 മരണങ്ങള്‍ കൊവിഡ് 19 മൂലമാണെന്നു സ്ഥിരീകരിച്ചെന്നും സുപ്രീം കോടതി വിധി അനുസരിച്ച് കേന്ദ്രസര്‍ക്കാരിൻ്റെ പുതിയ മാര്‍ഗനിര്‍ദേശ പ്രകാരം അപ്പീൽ നൽകിയ 179 മരണങ്ങള്‍ കൂടി കൊവിഡ് മരണങ്ങളുടെ പട്ടികയിൽ ഉള്‍പ്പെടുത്തിയതായും മന്ത്രി അറിയിച്ചു. ഇതോടെ മൊത്തം മരണസംഖ്യ 50,568 ആയ ഉയര്‍ന്നു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 116 ആരോഗ്യപ്രവര്‍ത്തകരുമുണ്ട്. 135 പേര്‍ മാത്രമാണ് സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയത്. ചികിത്സയിലുണ്ടായിരുന്ന 3848 പേര്‍ രോഗമുക്തി നേടിയതായും മന്ത്രി അറിയിച്ചു.