കോട്ടയം> കോവിഡ് സാഹചര്യത്തിൽ സിപിഐ എം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ശനിയാഴ്ച്ചത്തെ പൊതു സമ്മേളനം ഒഴിവാക്കിയതായി സ്വാഗത സംഘം അറിയിച്ചു.
രണ്ടാം ദിനത്തിൽ പൊതുചർച്ച പൂർത്തിയായി. ജില്ലാ സെക്രട്ടറി എ വി റസൽ മറുപടി പറഞ്ഞു. ശനിയും പ്രതിനിധി സമ്മേളനം തുടരും. കമ്മിറ്റിയെയും സെക്രട്ടറിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും.