തിരുവനന്തപുരം: കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്കൂളുകൾ അടയ്ക്കുന്നു. ഒന്ന് മുതൽ ഒൻപതാം ക്ലാസ് വരെ ഓൺലൈൻ ക്ലാസ് മാത്രമായിരിക്കും ഉണ്ടായിരിക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് നിർണായക തീരുമാനമുണ്ടായത്.
ജനുവരി 21ന് ശേഷം ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ക്ലാസ് ഉണ്ടായിരിക്കില്ല. എന്നാൽ, പത്താം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾ പതിവ് പോലെ നടക്കും. ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓഫ് ലൈൻ ക്ലാസുകൾ തുടരും.
മുൻപ് ഏർപ്പെടുത്തിയിരുന്ന ഞായറാഴ്ച ലോക്ക്ഡൗൺ, രാത്രികാല നിയന്ത്രണം എന്നീ നിയന്ത്രണങ്ങൾ തൽക്കാലം വേണ്ടെന്നും കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമായി. സ്കൂളുകൾ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി വി ശിവങ്കുട്ടി മുഖ്യമന്ത്രിയെ കണ്ട് ചർച്ചകൾ നടത്തിയിരുന്നു.
(ബ്രേക്കിങ് വാർത്തയായതിനാൽ അപ്ഡേറ്റ് ചെയ്യുന്നു)