വളാഞ്ചേരി> ദേശീയപാതയില്‍ വളാഞ്ചേരിക്കും പുത്തനത്താണിക്കും ഇടയില്‍ ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലര്‍ കത്തി നശിച്ചു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ അപകടം. കോയമ്പത്തൂരില്‍ നിന്നും കാടാമ്പുഴ ഭഗവതി ക്ഷേതത്തിലേക്ക് ദര്‍ശനത്തിനെത്തിയ സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ ആണ് പൂര്‍ണ്ണമായും കത്തി നശിച്ചത്.
പുക ഉയരുന്നത് കണ്ട് യാത്രക്കാരെല്ലാം വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയതോടെ വലിയ അപകടം ഒഴിവായി. സംഭവത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരും ഫയര്‍ ഫോഴ്സും ചേര്‍ന്ന് തീ അണയ്ക്കുകയായിരുന്നു. തുടര്‍ന്ന് പതിനൊന്നരയോടെ ഗതാഗതം പുനഃസ്ഥാപിച്ചു.
വളാഞ്ചേരി പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. കോയമ്പത്തൂര്‍ വരദരാജപുരം സ്വദേശി ശരവണകുമാറിന്റെ ഉടമസ്ഥതയിലുള്ള ശ്രീലിംഗ ട്രാവെല്സിലെ ടെമ്പോ ട്രാവലറാണ് കത്തി നശിച്ചത്. ബാറ്ററി ഷോര്‍ട്ട് ആണ് തീപിടുത്തതിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.