സങ്കുചിത രാഷ്ട്രീയ താൽപ്പര്യത്തിന്‍റെ ഭാഗമായി അന്തിമ ചുരുക്കപ്പട്ടികയിൽ നിന്നും കേരളത്തെ ഒഴിവാക്കിയത് അപലപനീയമാണ്. കേരളത്തിന്‍റെ നവോത്ഥാന നായകരിൽ പ്രമുഖനായ ഗുരുവിനെ അപമാനിച്ച സമീപനം അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
Also Read :
കേരളത്തിൽ നില നിന്ന ജാതിവിവേചനങ്ങൾക്കും ചൂഷണങ്ങൾക്കുമെതിരെ പോരാടിയ സാമൂഹിക പരിഷ്കർത്താവിനെ അംഗീകരിക്കാൻ തയ്യാറാകാത്ത ബി ജെ പി നിലപാട് ഫ്യൂഡൽ മാടമ്പികളുടെതാണ്. വൈകൃതമായ ഈ മനോനില പുരോഗമന സമൂഹത്തിന് അംഗീകരിക്കാനാകില്ല.
ശ്രീനാരായണ ഗുരുവിനോടുള്ള അയിത്തം സാംസ്കാരിക കേരളത്തോടുള്ള വെല്ലുവിളിയാണ്. നരേന്ദ്രമോദി സർക്കാരിന്‍റെ ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Also Read :
കേരളത്തിന്‍റെ നിശ്ചല ദൃശ്യത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചത് ശ്രീനാരായണ ഗുരുവിനെ അപമാനിക്കലാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ബിജെപിയ്ക്ക് ശ്രീ നാരായണ ഗുരു സ്വീകാര്യനല്ലായിരിക്കാം. എന്നുവെച്ച് മഹാനായ നവോത്ഥാന നായകനെ ഈ വിധത്തില്‍ അപമാനിച്ച് ഒഴിവാക്കുന്നത് പുരോഗമന സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ല. റിപ്പബ്ലിക്ക് ദിന പരേഡില്‍ കേരളത്തിന്‍റെ, ശ്രീനാരായണ ഗുരുവിന്‍റെ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.