കൊവിഡ് അവലോകന യോഗത്തിൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിനെക്കുറിച്ച് പുനർവിചിന്തനം വേണമെന്ന് പറഞ്ഞാൽ സ്കൂളുകൾ അടയ്ക്കുന്ന കാര്യം പരിഗണിക്കുമെന്നാണ് വി ശിവൻകുട്ടി കഴിഞ്ഞദിവസം പറഞ്ഞത്. നിലവിൽ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുമ്പോഴും സ്കൂൾ വിദ്യാർഥികളിൽ രോഗവ്യാപനം ഉണ്ടായിട്ടില്ല. എന്നിരുന്നാലും വിദ്യാർത്ഥികളുടെ ആരോഗ്യം പ്രധാനപ്പെട്ടതാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു മന്ത്രിയുടെ വാക്കുകൾ.
Also Read :
ഒന്നു മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിൽ കൂടുതൽ നിയന്ത്രണം വരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകൾ. തമിഴ്നാട് ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളും സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. നിലവിലെ ക്ലാസുകളുടെ സമയം കുറക്കുന്നതും ചർച്ചയായേക്കും. അതേസമയം പത്ത്, പന്ത്രണ്ട് ക്ലാസുകൾ ഓഫ് ലൈനായി തുടരാനാണ് സാധ്യതയെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.
സ്കൂൾ അടയ്ക്കുന്നതിന് പുറമെ വാരാന്ത്യ കർഫ്യൂ, രാത്രികാല കർഫ്യൂ തുടങ്ങിയ നിയന്ത്രണങ്ങളിലേക്ക് സംസ്ഥാനം കടക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പല സംസ്ഥാനങ്ങളിലും ഞായറാഴ്ച അടച്ചിടുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്.
Also Read :
അതേസമയം സംസ്ഥാനത്ത് ഇന്നലെ 59 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണൺ 480 ആയി. ഒമിക്രോൺ കേസുകളിൽ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 332 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 90 പേരും എത്തിയിട്ടുണ്ട്. 52 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 6 പേരാണുള്ളത്.