കോഴിക്കോട് > മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രികയും ജമാഅത്തെ ഇസ്ലാമി ചാനൽ മീഡിയാവണ്ണും നൽകിയ വ്യാജവാർത്തയെ വിമർശിച്ച് സമസ്ത. സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ [ ഇ കെ വിഭാഗം ] കേന്ദ്ര മുശാവറ യെക്കുറിച്ചായിരുന്നു നുണ വാർത്ത.
മുശാവറയിൽ ജിഫ്രി തങ്ങൾ ഒറ്റപ്പെട്ടു, കൂടിയാലോചിക്കാതെ നിലപാട് പ്രഖ്യാപിച്ചതിൽ എതിർപ്പ് എന്നിങ്ങനെ മീഡിയാവണ്ണാണ് ആദ്യം വാർത നൽകിയത്. ലീഗുമായി യോജിച്ച് പോകാൻ തീരുമാനിച്ചെന്ന് ബ്രേക്കിംഗ് ന്യൂസും നൽകി. ബുധനാഴ്ച കോഴിക്കോട് മുശാവറ ചേർന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു ജമാ അത്തെ ചാനലിൽ കള്ള വാർത്ത. ഇത് ഏറ്റുപിടിച്ച് ലീഗ് പത്രം ഉടൻ ഓൺലൈനിൽ നൽകി. എന്നാൽ ഇതിനെ തള്ളി സമസ്ത നേതൃത്വം വാർത്താക്കുറിപ്പിറക്കി. വാർത്ത വാസ്തവ വിരുദ്ധമാണെന്നും പ്രവർത്തകർ വഞ്ചിതരാകരുതെന്നുമായിരുന്നു ചന്ദ്രിക, മീഡിയാവൺ പേരെടുത്തു പറഞ്ഞ ഉള്ള കുറിപ്പ്. കള്ളം പൊളിഞ്ഞതോടെ ഇവർ വാർത്ത മുക്കുകയായിരുന്നു.