ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി രണ്ട് നേതാക്കൾക്ക് ബിജെപി കോർ കമ്മിറ്റി യോഗം മണ്ഡലത്തിന്റെ ചുമതല നൽകിയിട്ടുണ്ട്. സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും സെക്രട്ടറി എസ് സുരേഷിനുമാണ് ചുമതല നൽകിയിരിക്കുന്നത്. അതേസമയം സ്ഥാനാർഥി നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് ബിജെപി ഇപ്പോൾ കടക്കുകയില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം മാത്രമാകും ഇതെന്നാണ് റിപ്പോർട്ട്.
Also Read :
അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ട്വന്റി- 20 പിന്തുണ തന്നാൽ എൻഡിഎ സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എഎൻ രാധാകൃഷ്ണൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ട്വന്റി- 20 യെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സിപിഎമ്മിനെയും കോൺഗ്രസിനെയും കടന്നാക്രമിച്ചുകൊണ്ടായിരുന്നു രാധാകൃഷ്ണന്റെ പ്രതികരണം.
കോൺഗ്രസിന് തൃക്കാക്കരയിൽ സംഘടനാ സംവിധാനമില്ലെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ തൃകോണ മത്സരം നടന്ന മണ്ഡലമായിരുന്നു ഇതെന്നുമാണ് രാധാകൃഷ്ണൻ പറയുന്നത്. “കഴിഞ്ഞ കാലങ്ങളായി കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി തൃക്കാക്കര മണ്ഡലത്തെ രണ്ട് മണ്ഡലങ്ങളാക്കി മാറ്റിയിരുന്നു. അതിന്റെ ഏറ്റവും താഴെക്കിടയിലുള്ള സംഘടനാ സംവിധാനം ഉൾപ്പെടെയുള്ള കാര്യങ്ങൾ പൂർത്തീകരിച്ച സമയത്താണ് നിർഭാഗ്യവശാൽ പി ടി തോമസ് അന്തരിച്ചത്” രാധാകൃഷ്ണൻ പറഞ്ഞു.
Also Read :
തൃക്കാക്കരയിൽ പി ടി തോമസിന്റെ ബഹുമാന്യതയ്ക്ക് മുന്നിൽ സിപിഎമ്മിന് പറ്റിയ സ്ഥാനാർഥി പോലുമില്ലെന്നും ബിജെപി നേതാവ് വിമർശിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പി ടിയ്ക്കെതിരെ പരാമർശം നടത്തുന്നത് സിപിഐഎം നിർത്തണണമെന്നും എഎൻ രാധാകൃഷ്ണൻ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.