ലണ്ടൻ
രാജ്യത്ത് ശക്തമായ ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലനിന്നിരുന്ന സമയത്ത് വസതിയിൽ അതിഥി സൽക്കാരം നടത്തിയതുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ പുറത്തുവന്നതോടെ ക്ഷമാപണവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ഹൗസ് ഓഫ് കോമൺസിലാണ് ബോറിസ് ജോൺസന്റെ ക്ഷമാപണം. പരിപാടിയില്‍ പങ്കെടുത്തകാര്യം ജോൺസൻ ആദ്യമായി സമ്മതിച്ചു.