കോഴിക്കോട്> സമാധാനാന്തരീക്ഷത്തിനൊപ്പം ആധുനിക സൗകര്യങ്ങളുള്ള വികസനവുമുള്ള നാടായി കേരളത്തിനെ മാറ്റുന്നതിനാണ് എല്ഡിഎഫ് സര്ക്കാര് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി. നാടിന്റെ മുന്നോട്ടുള്ള കുതിപ്പിന് നേതൃത്വം നല്കലാണ് സര്ക്കാരിന് പ്രധാനം. ഇതിനെതിരെ നിക്ഷിപ്ത താല്പര്യക്കാര് വന്നാല് കീഴടങ്ങാതെ മുന്നോട്ട്പോകും.
ദേശീയപാത, തീരദേശപാത, മലയോര പാത, കോവളം–ബേക്കല് ജലപാത ഇവയിലൂടെ നാടിന്റെ മുഖച്ഛായമാറ്റുന്ന പദ്ധതികളാണ് നടപ്പാക്കുന്നത്. ഒപ്പം ആരോഗ്യ–വിദ്യാഭ്യാസ–വ്യവസായ മേഖലകളുടെ ശാക്തീകരണവും യാഥാര്ഥ്യമാക്കും. ഭാവിതലമുറക്കാകെയും കാലാനുസൃതമായും വേണ്ട വികസനപദ്ധതികളാണിവ. ഇനി ഒരുവികസന പ്രവര്ത്തനവും അനുവദിക്കില്ല എന്നതാണ് യുഡിഎഫ്– ബിജെപി–ജമാഅത്തെ ഇസ്ലാമി കൂട്ടിന്റെ നിലപാട്. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്വിയുടെ അനുഭവത്തിലാണിത്. ഇത് നമ്മുടെ കുഞ്ഞുങ്ങളോടും ഭാവിതലമുറയോടും ചെയ്യുന്ന ദ്രോഹമാണ്.
യുഡിഎഫ് സര്ക്കാര് വേണ്ടെന്ന് വെച്ചതാണ് ദേശീയപാത വികസനവും ഗെയില്പദ്ധതിയും ഇടമണ് –കൊച്ചി പവര്ഹൈവേയും. അതെല്ലാം എല്ഡിഎഫ് സര്ക്കാര് യാഥാര്ഥ്യമാക്കി. ഭൂമി എതിര്ത്തവരടക്കം ദേശീയപാതക്ക് ഭൂമി വിട്ടുനല്കി. കക്ഷിവ്യത്യാസമില്ലാതെ ജനങ്ങള് സര്ക്കാരിന്റെ വികസനപദ്ധതികളെ പിന്തണുക്കുകയാണ്. ഇത് കാണാനും
തിരിച്ചറിയാനും സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലാസെക്രട്ടറി പി മോഹനന് അധ്യക്ഷനായി. .