സോഷ്യൽ മീഡിയ ആപ്പുകൾക്ക് സമാനമായ വെബ്സൈറ്റുകളാണ് ഇവ. പങ്കാളികൾക്ക് അവരുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാനും വീഡിയോ പങ്കുവെയ്ക്കുന്നതിനുമുള്ള സൗകര്യം ഇത്തരം സൈറ്റുകളിലുണ്ട്. പരസ്പരം ചാറ്റ് ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ട്. സാധാരണ അക്കൗണ്ടുകളും പ്രീമിയം അക്കൗണ്ടുകളും ഇവയിൽ ലഭ്യമാണ്. ഇത്തരം ഇടങ്ങളിൽ വെച്ച് മൊബൈൽ നമ്പര്‍ കൈമാറിയ ശേഷം സോഷ്യൽ മീഡിയ ആപ്പുകളായ ടെലഗ്രാം, സ്നാപ്പ് ചാറ്റ്, ട്വിറ്റര്‍, ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെയാണ് ആശയ വിനിമയം നടത്തുക.
തുടര്‍ന്ന് കോഫി ഷോപ്പുകളിൽ വെച്ച് കണ്ടുമുട്ടുന്ന പങ്കാളികൾ പിന്നീട് ബാറിലോ മറ്റ് ഇടങ്ങളിലോവെച്ച് വീണ്ടും കണ്ടുമുട്ടും. ഇതിനു ശേഷമുള്ള കണ്ടുമുട്ടലിലാണ് സ്വാപ്പിങ് നടക്കുക. കേരളത്തിലെ വിവിധ ജില്ലകളിൽ ജോലി ചെയ്യന്നവരും ബെംഗളുരുവിൽ ജോലി ചെയ്യുന്ന മലയാളികളും ഇത്തരം ആപ്പുകളിൽ സജീവമാണ്. പല പ്രായത്തിലുള്ള ദമ്പതികളെ വെബ്സൈറ്റിൽ കണ്ടെത്താൻ സാധിച്ചിട്ടുണ്ട്.
അതേസമയം കറുകച്ചാൽ സംഭവത്തിൽ ഒൻപത് പേരെ പ്രതിയാക്കിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികളിൽ ഒരാള്‍ സൗദി അറേബ്യയിലേയ്ക്ക് കടന്നിട്ടുണ്ടെന്നും ഇയാളെ തിരിച്ചെത്തിക്കാൻ ശ്രമം തുടരുകയാണെന്നും പോലീസ് അറിയിച്ചു. സംഘത്തിൽ അയ്യായിരത്തിലേറെ പേരുണ്ടെന്നും പതിനഞ്ചോളം സോഷ്യൽ മീഡിയ ഗ്രൂപ്പുകള്‍ പോലീസ് നിരീക്ഷണത്തിലാണെന്നുമാണ് റിപ്പോര്‍ട്ട്.
കറുകച്ചാൽ സംഭവത്തിൽ കൊല്ലം, തിരുവനന്തപുരം ജില്ലകളിലേയ്ക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സംഘത്തിൽ ചേരുന്ന അവിവാഹിതരിൽ നിന്ന് 14000 രൂപ വരെ ഈടാക്കിയിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.