ലക്നൗ > ഉത്തര്‍പ്രദേശില്‍ ബിജെപിയെയും യോഗി മന്ത്രിസഭയേയും ഞെട്ടിച്ച് മന്ത്രിയുടെ രാജി. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ യോഗി സര്‍ക്കാരിലെ തൊഴില്‍മന്ത്രി സ്വാമി പ്രസാദ് മൗര്യ ഇന്ന് രാജിവെച്ച് സമാജ് വാദി പാർടിയിൽ ചേർന്നു. ചില എംഎല്‍എമാരും അദ്ദേഹത്തോടൊപ്പം രാജിവെച്ച് സമാജ്വാദി പാർടിയിൽ ചേരുമെന്നാണ് സൂചന.
രാജിവെച്ച മൗര്യ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ സന്ദര്‍ശിച്ച് പാർടി അംഗത്വം സ്വീകരിക്കുകയായിരുന്നു.