കോട്ടയം > ഫ്രാങ്കോ മുളയ്ക്കല് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില് വാദം പൂര്ത്തിയായി. കോട്ടയം അഡീഷനല് സെഷന്സ് കോടതി വെള്ളിയാഴ്ച കേസില് വിധി പറയും. ആറ് വകുപ്പുകളാണ് കേസില് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിട്ടുള്ളത്. ആയിരം പേജുള്ള കുറ്റപത്രത്തില് മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 കന്യാസ്ത്രീകളും ഉള്പ്പടെ 84 സാക്ഷികളാണുള്ളത്. ഇതില് 33 പേരെയാണ് വിസ്തരിച്ചത്.















