കോഴിക്കോട്> ഇടുക്കി പൈനാവ് എന്ജിനീയറിങ് കോളേജില് എസ്എഫ്ഐ പ്രവര്ത്തകനെ കുത്തികൊന്നതിനു പിന്നില് ആസൂത്രിതമായ നീക്കമാണ് നടന്നതെന്ന് സംസ്ഥാന സെക്രട്ടറി അഡ്വ. കെ എം സച്ചിന്ദേവ് എംഎല്എ പറഞ്ഞു. ക്യാമ്പസുകളില് കെഎസ്യു ഭീകരമാംവിധം അക്രമം അഴിച്ചുവിടുകയാണ്. യൂത്ത് കോണ്ഗ്രസ് ഇതിന് സഹായവും നല്കുന്നു. ഇതിനെതിരെ വിദ്യാര്ഥികളെ അണിനിരത്തി പ്രതിരോധിക്കും.
ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്ക് സമരം നടത്തും. സംഭവത്തില് സമഗ്രമായ അന്വേഷണം വേണമെന്നും സച്ചിന്ദേവ് കോഴിക്കോട് പറഞ്ഞു.















