സംസ്ഥാനത്ത് ഒമിക്രോൺ വ്യാപനം വര്‍ധിച്ചു വരികയാണെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ച ശേഷം തീരുമാനമെടുക്കാമെന്നും മന്ത്രി വി ശിവൻകുട്ടി 24 വാര്‍ത്താ ചാനലിനോടു പ്രതികരിച്ചു. കുട്ടികളുടെ ആരോഗ്യത്തിനാണ് സര്‍ക്കാര്‍ പരിഗണന കൊടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് നിലവിൽ സ്കൂളുകള്‍ അടയ്ക്കേണ്ട സാഹചര്യമില്ലെന്നും പരീക്ഷകള്‍ നടത്താനാണ് തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞതായി ചാനൽ റിപ്പോര്‍ട്ട് ചെയ്തു.
Also Read:
എസ്എസ്‍എൽസി, പ്ലസ് ടു പരീക്ഷകള്‍ ഇക്കൊല്ലവും നടത്തുമെന്നും ഓഫ് ലൈനായാണ് പരീക്ഷകള്‍ നടത്തുകയെന്നും മന്ത്രി പറഞ്ഞതായി ചാനൽ റിപ്പോര്‍ട്ട് ചെയ്തു. പരീക്ഷയ്ക്കു മുന്നോടിയായി ഫോക്കസ് ഏരിയയും തയ്യാറാക്കിയിട്ടുണ്ട്.
ഒമിക്രോൺ സാഹചര്യത്തിലും സ്കൂളുകളിൽ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും തീരുമാനമുണ്ടായിട്ടില്ല. ഒമിക്രോൺ ഒരു പ്രശ്നമായി തുടരുകയാണെന്നും കേസുകള്‍ വര്‍ധിച്ചു വന്നാൽ ഉചിതമായ തീരുമാനം സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Also Read:
സ്കൂളുകള്‍ കൊവിഡ് 19 പ്രോട്ടോകോള്‍ പാലിച്ചു പ്രവര്‍ത്തിക്കുന്നതിനാൽ നിലവിൽ അടച്ചിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു. സ്കൂളുകള്‍ അടച്ചിടാൻ വിദഗ്ധ സമിതി ശുപാര്‍ശ നല്‍കിയാൽ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നാണ് മന്ത്രി രണ്ട് ദിവസം മുൻപ് അറിയിച്ചത്. നിലവിൽ രാജ്യത്ത് ഏറ്റവുമധികം ഒമിക്രോൺ കേസുകള്‍ ഉള്ള സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളത്തിൻ്റെ സ്ഥാനം. മൊത്തം കൊവിഡ് കേസുകളുടെ എണ്ണത്തിലും കേരളത്തിൽ പലയിടത്തും വര്‍ധനവുണ്ട്.