ശാന്തൻപാറ > ശാന്തൻപാറ പേത്തൊട്ടിയിൽ അഞ്ചുവയസുകാരനെ പൊള്ളലേൽപ്പിച്ച കേസിൽ അമ്മ ഭുവന(28)യെ 14 ദിവസത്തേക്ക് ദേവികുളം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ്ചെയ്തു. ചൈൽഡ് ലൈന്റെ നിർദേശപ്രകാരം ഭുവനയെ വെള്ളിയാഴ്ചയാണ് ശാന്തൻപാറ പൊലീസ് അറസ്റ്റുചെയ്തത്. അടിമാലി താലൂക്ക് ആശുപത്രിയിലെ ചികിത്സയിൽ കുട്ടിയുടെ നിലമെച്ചപ്പെട്ടുവരുന്നതായി അധികൃതർ അറിയിച്ചു.
അഞ്ചുദിവസംമുമ്പാണ് സ്റ്റീൽ തവി ചൂടാക്കി കുഞ്ഞിന്റെ രണ്ട് കാൽവെള്ളയിലും ഇടുപ്പിലും പൊള്ളലേൽപ്പിച്ചത്. തോട്ടംതൊഴിലാളികളായ മാതാപിതാക്കൾ തമിഴ്നാട്ടിൽ കൊണ്ടുപോയി ചികിത്സ നൽകിയെങ്കിലും കുട്ടിക്ക് നടക്കാൻ കഴിഞ്ഞിരുന്നില്ല. കുട്ടി അവശനായത് കണ്ട് സമീപവാസികളാണ് ചൈൽഡ്ലൈനെ അറിയിച്ചത്.















