
പരിസ്ഥിതി സൗഹാർദ്ദപരവും ഉയർന്ന നിലവാരമുള്ള ആഡംബര ഉൽപ്പന്നങ്ങൾ നിർമ്മിക്കുക എന്നതാണ് ഒമർ സർതാവിയുടെ സൃഷ്ടിയുടെ പിന്നിലെ ആശയം. എങ്ങനെയാണ് ഓറഞ്ച് തൊലികൊണ്ട് താൻ ആഡംബര ബാഗുണ്ടാകുന്നത് എന്ന് ഒമർ സർതാവി ഒരു വിഡിയോയിൽ വെളിപ്പെടുത്തുന്നുണ്ട്. ഓറഞ്ച് തൊലികൾ വാങ്ങി രണ്ടാഴ്ചത്തേക്ക് വിവിധ ഘട്ടങ്ങളിലൂടെ പ്രോസസ്സ് ചെയ്യാൻ ചെയ്താണ് തുടക്കം. പിന്നീട്, താൻ ആഗ്രഹിക്കുന്ന ഡിസൈൻ കൊണ്ടുവരാൻ ഡിജിറ്റൽ ഫാബ്രിക്കേഷൻ എന്ന ഒരു പ്രക്രിയ ഉപയോഗിക്കുന്നു, തുടർന്ന് ലേസർ ഉപയോഗിച്ച് അത് മുറിക്കുന്നു.
താൻ വഴുതന തുകൽ ഉപയോഗിച്ച് മുഖംമൂടികളും ടെന്റുകളും രൂപകല്പന ചെയ്തിട്ടുണ്ടെന്നും ഒമർ സർതാവി പറയുന്നു. “ഞാൻ ഇപ്പോൾ പ്രവർത്തിക്കുന്ന ഒരു കാര്യം, പഴങ്ങളുടെയും പച്ചക്കറികളുടെയും തുകൽ പുതിയ രീതിയിൽ സംസ്‌കരിക്കുകയും പരിസ്ഥിതി സൗഹൃദ വസ്തുവായി ഉപയോഗിക്കുകയും ആഡംബര ബ്രാൻഡുകളാക്കി മാറ്റുകയും ചെയ്യുക എന്നതാണ്. ലഭ്യമായ സാങ്കേതിക വിദ്യകളിലൂടെ ആധുനിക ഡിസൈനുകളുള്ള അതിഗംഭീരമായ ഉൽപ്പന്നങ്ങൾ നമുക്ക് സൃഷ്ടിക്കാൻ കഴിയും. ഫാഷൻ, ആക്സസറികൾ, ഹൈ-എൻഡ് ബാഗുകൾ, ഫർണിച്ചറുകൾ എന്നിവയിൽ ഞാൻ ഇത് ഉപയോഗിക്കുന്നു,” ഒമർ സർതാവി പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.















