തിരുവനന്തപുരം> ട്രാൻസ്ജെൻഡേഴ്സിനെ പോലീസ് സേനയുടെ ഭാഗമാക്കാനുള്ള ശിപാർശ സംസ്ഥാന സർക്കാർ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് കൈമാറി.
ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം ആരായാനാണ് തീരുമാനം. ഇത് സംബന്ധിച്ച സേനയുടെ നിലപാട് എഡിജിപിമാരുടെ യോഗത്തിൽ സ്വീകരിക്കും. പോലീസിന്റെ കൂടി നിലപാട് അറിഞ്ഞ ശേഷമായിരിക്കും അന്തിമ നിലപാട് സ്വീകരിക്കുക.
സർക്കാർ ശുപാർശ പോലീസ് ആസ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. ഇതിൽ പ്രാരംഭ നടപടികളും ആരംഭിച്ചിട്ടുണ്ട്.