വാഷിങ്ടണ്‍
ഡോണൾഡ് ട്രംപിനെ പ്രസിഡന്റ് പദവിയില്‍നിന്ന് പുറത്താക്കിയ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ലക്ഷ്യമിട്ട് ട്രംപ് അനുകൂലികള്‍ നടത്തിയ ക്യാപിറ്റോള്‍ ആക്രമണത്തിന് ഒരാണ്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർടി സ്ഥാനാർഥി ജോ ബൈഡൻ അധികാരത്തിൽ എത്തുന്നത് തടയുന്നതിനുള്ള അവസാനശ്രമമെന്ന നിലയിലാണ് ട്രംപിന്റെ ആഹ്വാന പ്രകാരം കഴിഞ്ഞ വർഷം ജനുവരി ആറിന് പാര്‍ലമെന്റ് മന്ദിരത്തില്‍ അട്ടിമറിശ്രമം നടന്നത്.
ട്രംപിന്റെ വിശ്വസ്തരായ ഒരു സംഘം യുഎസ് ക്യാപിറ്റോൾ കെട്ടിടത്തിലേക്ക് ഇരച്ചുകയറുകയും പൊലീസുമായി ഏറ്റുമുട്ടുകയും വസ്തുവകകൾ നശിപ്പിക്കുകയും ചെയ്തു. നിരവധി പേർക്ക് പരിക്കേല്‍ക്കുകയും അഞ്ച് പേര് കൊല്ലപ്പെടുകയും ചെയ്തു.