കൊച്ചി : മാപ് ഫിലിം ഫാക്ടറിയുടെ ബാനറില് ബി.എ.മായ നിർമ്മിച്ച്, പ്രശാന്ത് കാനത്തൂർ സംവിധാനം ചെയ്ത ‘സ്റ്റേഷൻ5’ ജനുവരി 7ന് തിയറ്ററുകളിലെത്തും. പ്രയാൺ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലെ നായിക ‘ തൊട്ടപ്പന് ‘ ഫെയിം പ്രിയംവദാ കൃഷ്ണനാണ്. ഡയാന ഹമീദും ശക്തമായ കഥാപാത്രമായി എത്തുന്നു. ഇന്ദ്രൻസ് ചേവംബായി എന്ന ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അട്ടപ്പാടിയിലെ നരശുമുക്ക് എന്ന മലമുകളിൽ ഇരുപത്തിയഞ്ച് കുടിലുകൾ പണിത് ഒരു ഒരു ഗ്രാമം തന്നെ ചിത്രീകരണത്തിനായി അണിയറക്കാർ സൃഷ്ടിച്ചിരുന്നു. തിരുവനതപുരം മെഡിക്കൽ കോളജിൽ നിന്നും വട്ടവട എന്ന മലയോര ഗ്രാമത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് സ്ഥല മാറ്റം കിട്ടിയ ഡോക്ടറും , ഗ്രാമത്തിൽ ഹാം റേഡിയോ പ്രവർത്തിപ്പിക്കുന്ന യുവതിയും കണ്ടുമുട്ടുന്നതും അവരുടെ ജീവിതത്തിൽ ഉരിതിരിയുന്ന വഴിത്തിരിവും സങ്കീർണതകളിലൂടെയുമാണ് സ്റ്റേഷൻ ഫൈവിൻ്റെ കഥയുടെ പ്രയാണം.
നഞ്ചമ്മ,വിനോദ് കോവൂര്, സന്തോഷ് കീഴാറ്റൂര്, ശിവജി ഗുരുവായൂർ,രാജേഷ് ശര്മ്മ, സുനില് സുഖദ, ഐ.എം.വിജയന്, ദിനേഷ് പണിക്കര്, അനൂപ് ചന്ദ്രന്, ശിവന് കൃഷ്ണന്കുട്ടി നായര്, ജെയിംസ് ഏലിയ, മാസ്റ്റര് ഡാവിന്ചി, പളനിസാമി, ഷാരിന്, ജ്യോതി ചന്ദ്രന്, ദേവി കൃഷ്ണ, പ്രിയ ഹരീഷ്, ഗിരീഷ് കാറമേൽ എന്നിങ്ങനെ അഭിനേതാക്കളുടെ വലിയ നിര ചിത്രത്തിലുണ്ട്.
പ്രതാപ് നായരാണ് ചിത്രത്തിൻ്റെ രചയിതാവും ഛായാഗ്രാഹകനും. ഹരിലാൽ രാജഗോപാൽ , പ്രകാശ് മാരാർ എന്നിവർ രചിച്ച ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് സംവിധായകൻ പ്രശാന്ത് കാനത്തൂർ തന്നെയാണ്.
പി ആർ ഒ സി. കെ. അജയ് കുമാർ.